Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ആരോഗ്യം
  Add your Comment comment
പി.എച്ച് ലെവല്‍ നിലനിര്‍ത്താന്‍ ചില എളുപ്പവഴികളുണ്ട്
reporter
എന്തു കഴിച്ചാലും തൊട്ടു പിറകേ വെള്ളം കുടിക്കണമെന്നാണ് നമ്മള്‍ കേട്ടിരിക്കുന്നത്. ആരോഗ്യവിദഗ്ധര്‍ പറയുന്നത് വെള്ളത്തിന്റെ അളവ് കൂടിയഫലവര്‍ഗങ്ങള്‍ കഴിച്ചാല്‍ ഉടന്‍ വെള്ളം കുടിക്കരുതെന്നാണ്. ഉദാഹരണത്തിന് തണ്ണിമത്തന്‍, മത്തങ്ങ, തയ്ക്കുമ്പളം, വെള്ളരി, ഓറഞ്ച്, പൈനാപ്പിള്‍, ഗ്രേപ്ഫ്രൂട്ട്, സ്‌ട്രോബറി തുടങ്ങിയവ.

ശരീരത്തില്‍ ദഹനം ശരിയായി നടക്കണമെങ്കില്‍ നിശ്ചിത അളവില്‍ പിഎച്ച് ലെവല്‍ ഉണ്ടായിരിക്കണം. മുകളില്‍പ്പറഞ്ഞ ഫലവര്‍ഗങ്ങള്‍ക്കൊപ്പം വെള്ളം കുടിച്ചാല്‍ ഈ പിഎച്ച് ലെവലില്‍ മാറ്റമുണ്ടാകും. ഇത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും. പപ്പായ, മത്തന്‍ തുടങ്ങിയവയില്‍ നാരുകള്‍, വെള്ളം എന്നിവയുടെ അളവു കൂടുതലായതിനാല്‍ത്തന്നെ വെറും വയറ്റില്‍ ഇവ കഴിക്കാനും പാടില്ല. കാരണം ഇത് നമ്മുടെ ദഹനവ്യവസ്ഥയിലെ പിഎച്ച് ലെവല്‍ നേര്‍പ്പിക്കും.

വെള്ളത്തിന്റെ അളവു കൂടുതലുള്ള ഈ ഫലങ്ങള്‍ വെറുംവയറ്റില്‍ വളരെപ്പെട്ടെന്നു ശരീരത്തിലേക്ക് എത്തുകയും ദഹനവ്യവസ്ഥയിലേക്ക് എത്തുന്നതിനു മുന്‍പേ ഫുഡ് പൈപ്പില്‍വച്ചുതന്നെ ദഹനം സംഭവിക്കുകയും ചെയ്യും. ഇവയോടൊപ്പം വെള്ളം കൂടി കുടിക്കുമ്പോള്‍ പിഎച്ച് ലെവല്‍ വ്യത്യാസമുണ്ടായി ദഹനപ്രക്രിയ തടസ്സപ്പെടും. അങ്ങനെ ഭക്ഷണം ദഹിക്കാതെ അവശേഷിക്കുന്നു. ചില സാഹചര്യങ്ങളില്‍ ഈ ഭക്ഷണം പോഷണത്തിനു പകരം വിഷവസ്തുക്കളായി രൂപാന്തരപ്പെടാം. അങ്ങനെ ശരീരത്തിനു ദോഷകരവുമാകാം. ഇത് വയറിളക്കത്തിനു കാരണമാകും. അതേസമയം വെള്ളരി, തണ്ണിമത്തന്‍ എന്നിവ ശരിയായ രീതിയില്‍ കഴിച്ചാല്‍ ദഹനപ്രക്രിയ ശരിയായി നടക്കും.
 
Other News in this category

 
 




 
Close Window