Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ആരോഗ്യം
  Add your Comment comment
കൗമാര പ്രായത്തില്‍ ബി.പി ഉണ്ടാകുമെന്ന കാര്യം തിരിച്ചറിയുക
reporter
പ്രായമായവരില്‍ മാത്രമല്ല കൗമാരക്കാരിലും ഇപ്പോള്‍ രക്തസമ്മര്‍ദം ക്രമാതീതമായ വര്‍ധന കാണിക്കുന്നതായി ഡോക്ടര്‍മാര്‍. മുതിര്‍ന്നവരില്‍ ഉയര്‍ന്ന ബിപി ഉണ്ടാക്കുന്ന അതേ ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണ് കൗമാരക്കാരെയും ബാധിക്കുക. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതിന് കൗമാരക്കാരില്‍ ബിപി കാരണമാകുമത്രേ.

മാനസികസമ്മര്‍ദം നിറഞ്ഞ ജീവിതരീതിയാണ് കാമൗരക്കാരിലെ ബിപി വര്‍ധനയ്ക്കു കാരണം. ജീവിതശൈലിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും നിര്‍ണായകമാണ്. മല്‍സരപ്പരീക്ഷകളും ജോലിക്കുവേണ്ടിയുള്ള നെട്ടോട്ടവും ചെറുപ്പക്കാരില്‍ മാനസികസമ്മര്‍ദം വര്‍ധിപ്പിക്കുന്നു. പ്രായമായിട്ടും വിവാഹം നടക്കാതിരിക്കുന്നതും മിക്കവരിലും പിരിമുറുക്കത്തിനു കാരണമാകുന്നുണ്ടെന്ന് സര്‍വേയില്‍ വ്യക്തമാകുന്നു.

പെണ്‍കുട്ടികളെയാണ് വിവാഹം വൈകുന്നത് മാനസികമായി തളര്‍ത്തുന്നതെങ്കില്‍ ആണ്‍കുട്ടികളുടെ ടെന്‍ഷന്റെ പ്രധാനകാരണം സ്വപ്നം കണ്ട ജോലി സ്വന്തമാക്കാന്‍ കഴിയാത്തതാണ്. ജോലി ലഭിച്ചാല്‍ത്തന്നെ മിക്കവരുടെയും മാനസികസമ്മര്‍ദം ലഘൂകരിക്കപ്പെടുന്നില്ല. ജോലിസ്ഥലത്തെ മല്‍സരബുദ്ധിയും ശമ്പളവര്‍ധനയ്ക്കുവേണ്ടിയുള്ള പെടാപ്പാടുകളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇക്കാരണങ്ങളാല്‍ ചെറുപ്പക്കാരില്‍ ബിപി വര്‍ധന പതിവായി മാറുന്നു.
 
Other News in this category

 
 




 
Close Window