Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അലിഗഡിനൊപ്പം വേണ്ട മുസ്ലിം വേണ്ട; ബനാറസിനൊപ്പം ഹിന്ദുവും വേണ്ട: സര്‍വകലാശാലയ്ക്ക് മതത്തിന്റെ പേരു വേണ്ടെന്ന് യുജിസി
reporter
സര്‍വ്വകലാശാലകളുടെ പേരില്‍ ഇനി ഹിന്ദുവും മുസ്ലീമും വേണ്ടെന്ന് യുജിസി നിര്‍ദ്ദേശം. അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയില്‍ നിന്ന് മുസ്ലീമും, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്ന് ഹിന്ദുവും എടുത്തുമാറ്റി മതേതര സ്വഭാവം സ്വീകരിക്കണന്നാണ് പാനലിന്റെ നിര്‍ദ്ദേശം. സര്‍വ്വകലാശാലകളുടെ പേരിലും മതേതരത്വ സ്വഭാവം നിലനിര്‍ത്തണമെന്ന് പാനല്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ പത്തോളം കേന്ദ്ര സര്‍വ്വകലാശാലകള്‍ക്കെതിരായി ഉയര്‍ന്ന ക്രമക്കേടാരോപണങ്ങള്‍ സംബന്ധിച്ച പരാതികള്‍ അന്വേഷിക്കാന്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഏപ്രില്‍ 25 ന് യുജിസി ഏര്‍പ്പെടുത്തിയ കമ്മറ്റിയാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയുടെ പേരില്‍ നിന്നും മുസ്ലീം എന്ന വാക്ക് ഒഴിവാക്കി അലിഗഢ് സര്‍വ്വകലാശാല എന്നോ അല്ലാത്തപക്ഷം സര്‍വ്വകലാശാല സ്ഥാപകന്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ സര്‍വ്വകലാശാല എന്നോ മാറ്റണമെന്ന് പാനല്‍ നിര്‍ദ്ദേശിക്കുന്നു. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ പേരും ഭേദഗതി ചെയ്യാന്‍ പാനല്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
അലിഗഢിനു പുറമേ പോണ്ടിച്ചേരി സര്‍വ്വകലാശാല, അലഹബാദ് സര്‍വ്വകലാശാല, ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് കേന്ദ്രസര്‍വ്വകലാശാല, രാജസ്ഥാന്‍ കേന്ദ്രസര്‍വ്വകലാശാല, ജമ്മു കേന്ദ്ര സര്‍വ്വകലാശാല, മഹാത്മഗാന്ധി അന്തരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയ വാര്‍ധ, ത്രിപുര സര്‍വ്വകലാശാല, ഹരി സിങ് ഗൗര്‍ സര്‍വ്വകലാശാല മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് കമ്മിറ്റി അന്വേഷണം നടത്തിയത്. ഈ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ, ഗവേഷണ,സാമ്പത്തിക, അടിസ്ഥാനസൗകര്യ സംവിധാനങ്ങളെ കുറിച്ചാണ് കമ്മറ്റി അന്വേഷണം നടത്തിയത്.
 
Other News in this category

 
 




 
Close Window