Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ആരോഗ്യം
  Add your Comment comment
ആരോഗ്യശാസ്ത്ര പ്രകാരം കഴിക്കാന്‍ പാടില്ലാത്ത വിഭവങ്ങള്‍ക്കു ലിസ്റ്റുണ്ട്; അതു നമ്മള്‍ അറിയാതെ പിന്തുടരുന്നു
reporter

കഴിക്കാവുന്ന ഭക്ഷണങ്ങളുടെ ലിസ്റ്റില്ല. അതേസമയം ആരോഗ്യശാസ്ത്ര പ്രകാരം കഴിക്കാന്‍ പാടില്ലാത്ത വിഭവങ്ങള്‍ക്കു ലിസ്റ്റുണ്ട്. അതു നമ്മള്‍ അറിയാതെ പിന്തുടരുന്നു. ഗോതമ്പ് കൊണ്ടുള്ള ബ്രഡിനെ പൊതുവെ ആരോഗ്യകരമായ ഭക്ഷണമായി കരുതപ്പെടുന്നു. എന്നാല്‍, കൂടുതല്‍ രുചികരമാക്കാന്‍ ഇതിലും രാസവസ്തുകള്‍ ചേര്‍ക്കുന്നുണ്ട്. ജനിതകമാറ്റം വരുത്തിയ ഗോതമ്പും ചേരുവയായയി വരുന്നു. ഇത് ശരീരത്തില്‍ കൊഴുപ്പ് ഉണ്ടാക്കാന്‍ കാരണമാകാം. ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനം. സംസ്‌കരിക്കപ്പെട്ട പഴച്ചാറുകളില്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ പോലെ പഞ്ചസാരയുടെ അളവില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കൂടാന്‍ ഇത്തരം ജ്യൂസുകളുടെ ഉപയോഗം കാരണമാകും. ഇവ ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും വരുത്തിവയ്ക്കൂ. ഇതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളും നിറങ്ങളും ശരീരത്തിന് ഹാനികരം തന്നെ. കൃത്രിമമായുണ്ടാക്കിയ വെണ്ണയാണ് മാര്‍ഗരൈന്‍. ധാരാളം ആളുകള്‍ പാചകത്തിനായി വെണ്ണയ്ക്ക് പകരം മാര്‍ഗരിന്‍ ഉപയോഗിക്കുന്നുമുണ്ട്. ശരീരത്തില്‍ ആവശ്യമില്ലാത്ത കൊഴുപ്പിറക്കുന്ന മറ്റൊരു ആഹാരമാണ് ഇത്. ശുദ്ധമായ വെണ്ണ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. സോയ മില്‍ക്ക് ആരോഗ്യപ്രദവും ശരീരം മെലിയുന്നതിന് സഹായിക്കുമെന്നുമാണ് മിക്കവരുടെയും വിശ്വാസം. എന്നാല്‍, ദോഷകരങ്ങളായ മറ്റ് രാസവസ്തുക്കള്‍ പോലെ അനാരോഗ്യകരമാണ് വിപണയില്‍ ലഭിക്കുന്ന സോയ മില്‍ക്ക് എന്ന് പലര്‍ക്കും അറിയില്ല. ഇതിന്റെ ഉപയോഗം ആരോഗ്യം കളയാന്‍ മാത്രമേ ഉപകരിക്കൂ. മാര്‍ഗരിന്‍ ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നര്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ കൊഴുപ്പ് രൂപത്തില്‍ അടിഞ്ഞ് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പേര് സൂചിപ്പിക്കുന്നത് പോലെ, അസ്വാഭാവിക രാസവസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷ്യോത്പന്നങ്ങളാണിത്. ആരോഗ്യപ്രദമല്ല എന്ന് അറിയാമെങ്കിലും ഏറെ നിയന്ത്രിക്കാന്‍ കഴിയാതെ കഴിക്കപ്പെട്ടുന്ന ഭക്ഷണങ്ങളില്‍ ഒന്നാണ് ഇത്.

 
Other News in this category

 
 




 
Close Window