Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ആരോഗ്യം
  Add your Comment comment
പുക കാരണം ശ്വാസം കിട്ടാത്ത അവസ്ഥ: ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്രകാരം നിയന്ത്രണം
reporter
ഡല്‍ഹി നഗരത്തില്‍ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഓഡ് ഈവന്‍ പദ്ധതി തിരിച്ചുവരുന്നു. നവംബര്‍ 13 മുതല്‍ അഞ്ച് ദിവസത്തേക്ക് വീണ്ടും ഓഡ് ഈവന്‍ രീതി നടപ്പിലാക്കുമെന്ന് ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് വ്യക്തമാക്കി. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി. മന്ത്രിമാരടക്കം എല്ലാവരും ഓഡ് ഈവന്‍ സംവിധാനത്തോട് സഹകരിക്കണമെന്ന് ഗെലോട്ട് അഭ്യര്‍ത്ഥിച്ചു.

ഓഡ്, ഈവന്‍ സ്‌കീം പ്രകാരം ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് ഇടവിട്ടുള്ള ദിവസങ്ങളില്‍ മാത്രമേ നിരത്തില്‍ ഇറക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളൂ. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് വാഹന നിയന്ത്രണം. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഡല്‍ഹിയില്‍ ആദ്യമായി ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രണ്ടാഴ്ചത്തേക്കായിരുന്നു അന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ വീണ്ടും രണ്ടാഴ്ച ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ഏര്‍പ്പെടുത്തി.

സി.എന്‍.ജി ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമാകില്ല. ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹൈബ്രിഡ് വാഹനങ്ങള്‍ക്കും നിയന്ത്രണമില്ല. വനിതകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും പന്ത്രണ്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ക്കും സ്‌കൂള്‍ കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ല. മലിനീകരണം നിയന്ത്രിക്കുന്നതിന് സുപ്രീം കോടതി നിയമിച്ച സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
 
Other News in this category

 
 




 
Close Window