Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഖിലാഫത്തിന് ഇറങ്ങിയവരെ സൈന്യം ഓടിച്ചിട്ട് അടിച്ചു: ഓടി രക്ഷപ്പെട്ട് ഐഎസ് ഭീകരര്‍ മരുഭൂമിയില്‍ അഭയം തേടി
reporter
ഭീകരസംഘടനയായ ഐഎസ് (ഇസ്!ലാമിക് സ്റ്റേറ്റ്) കൈവശം വച്ചിരുന്ന സിറിയയിലെ അല്‍ബു കമല്‍ എന്ന സ്ഥലം സിറിയന്‍ സേന പിടിച്ചെടുത്തു. രക്ഷപ്പെട്ട ഭീകരര്‍ മരുഭൂമിയിലെ ഒളിയിടങ്ങളിലേക്കുപോയതായാണ് റിപ്പോര്‍ട്ട്. ഇറാഖ്, സിറിയ അതിര്‍ത്തികളിലെ കുറച്ചു സ്ഥലങ്ങള്‍ കയ്യടക്കിയാണ് ഐഎസ് ഖിലാഫത്ത് സ്ഥാപിച്ചത്. ഇറാഖില്‍നിന്ന് ഐഎസിനെ തുരത്തിയതോടെ സിറിയന്‍ ഭാഗത്തായിരുന്നു ഭീകരര്‍ തമ്പടിച്ചിരുന്നത്. സിറിയന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചിരുന്നു.

ബുധനാഴ്ചയാണ് ഇറാഖ് അതിര്‍ത്തിക്കു തൊട്ടടുത്തുള്ള നഗരത്തിലേക്കു സിറിയയിലെ ഐഎസ് വിരുദ്ധസേന ഇരച്ചുകയറിയത്. ആദ്യഘട്ടത്തില്‍ ശക്തമായ പ്രതിരോധമാണ് ഐഎസ് നടത്തിയത്. എന്നാല്‍ സിറിയന്‍ സേനയുടെ ആക്രമണത്തില്‍ ഐഎസ് തകര്‍ന്നടിയുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന വാര്‍ത്ത നല്‍കിയിട്ടുണ്ട്. സിറിയന്‍ സേനയ്‌ക്കൊപ്പം സഖ്യകക്ഷികളുടെ സൈന്യവും ദേര്‍ എസ്സോര്‍ പ്രവിശ്യയിലെ അല്‍ബു കമല്‍ മോചിപ്പിച്ചെടുക്കാന്‍ സഹായിച്ചതായി സന റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സിറിയന്‍ സൈന്യത്തെക്കാള്‍ സഖ്യകക്ഷികളുടെ സൈന്യമാണ് നഗരം മോചിപ്പിക്കാന്‍ കൂടുതല്‍ പോരാടിയതെന്നു യുദ്ധം നിരീക്ഷിക്കുന്ന ബ്രിട്ടന്‍ ആസ്ഥാനമായ ദി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. ലബനന്റെ ഷിയ സൈനിക സംഘമായ ഹിസ്ബുല്ല, ഇറാന്റെ റെവലൂഷനറി ഗാര്‍ഡ്‌സ്, ഇറാഖിലെ ഷിയ പോരാളികള്‍ എന്നിവരാണു സഖ്യകക്ഷികളായി രംഗത്തുണ്ടായിരുന്നതെന്ന് ഒബ്‌സര്‍വേറ്ററി മേധാവി റാമി ആബ്ദെല്‍ റഹ്മാന്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window