Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഫേസ് ബുക്ക് ലൈവില്‍ ബാഹുബലിയാവാന്‍ ശ്രമിച്ച യുവാവിനെ ആന തൂക്കിയെടുത്ത് ദൂരെയെറിഞ്ഞു
reporter
ആനയുടെ മുന്നില്‍ ബാഹുബലിയാകാന്‍ ചെന്ന ചെറുപ്പക്കാരനെ ആന തൂക്കി എറിഞ്ഞു. തൊടുപുഴയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം അവധി ദിവസം ആഘോഷിക്കാന്‍ വന്ന ഒരു യുവാവ് പറമ്പില്‍ പാപ്പാന്മാര്‍ ഒന്നും ഇല്ലാതെ ഒറ്റയ്ക്കു നില്‍ക്കുന്ന ആനയുടെ അടുത്താണ് ചെന്നത്. ഫെയ്‌സ്ബുക്ക് ലൈവ് ഓണ്‍ ചെയ്തു കൂട്ടുകാരന് ഫോണ്‍ നല്‍കിയായിരുന്നു ഈ സാഹസത്തിനു ചെറുപ്പക്കാരന്‍ ശ്രമിച്ചത്.
ആദ്യം ആനയ്ക്കു പഴക്കൊലയും പനപട്ടയും നല്‍കിയതിന് ശേഷം ആനയോടു സ്‌നേഹപ്രകടനം നടത്തുകയായിരുന്നു. പെട്ടെന്ന് രോഷാകുലനായ ആന യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അവശ നിലയില്‍ ആയ ചെറുപ്പക്കാരനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ അടുത്തിടെ ബാഹുബലിയെ അനുകരിച്ചു വെള്ളച്ചാട്ടത്തിലേക്ക് ചാടിയ ഒരു യുവവ്യവസായി ദാരുണമായി മരണപ്പെടുകയുണ്ടായി.
 
Other News in this category

 
 




 
Close Window