Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ആരോഗ്യം
  Add your Comment comment
സ്‌പോഞ്ച് പോലെയുള്ള ശ്വാസകോശം വൃത്തിയാക്കാന്‍ ഇതാ ചില എളുപ്പ വഴികള്‍
reporter
ശ്വാസകോശം വൃത്തിയാക്കാന്‍ ഇതാ ചില വഴികള്‍. കൃത്യമായി പിന്തുടര്‍ന്നാല്‍ ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ മാലിന്യം പുറത്തുകളയാം. മാംസാഹരം, മദ്യം എന്നിവ ഒഴിവാക്കി താഴെ പറയുന്ന കാര്യങ്ങള്‍ പിന്‍തുടരുക.
ശ്വാസോച്ഛാസത്തിന് വേഗത കൂട്ടുന്ന തരത്തിലുള്ള യോഗ പരിശീലിക്കുന്നത് ശ്വാസകോശം വൃത്തിയാക്കാന്‍ സഹായിക്കുന്നു. വ്യായാമം ശീലമാക്കിയവര്‍ ശ്വാസോച്ഛാസത്തിന് വേഗത കൂട്ടുന്ന വ്യായാമം ചെയ്താലും മതി.
പ്രഭാതഭക്ഷണത്തോടൊപ്പം കാരറ്റ്, പൈനാപ്പിള്‍ ജ്യൂസ് ഉള്‍പ്പെടുത്തുക. വൈകുന്നേരം ചായ കുടിക്കുന്നതിന് പകരം ജ്യൂസ് കുടിക്കുക. ആപ്പിള്‍ കഴിക്കുന്നതും ശ്വാസകോശ സംരക്ഷണത്തിന് നല്ലതാണ്.
രാത്രി സ്റ്റീം ബാത്ത് ചെയ്യുന്നത് നല്ലതാണ്. ശ്വാസകോശത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ വിയര്‍പ്പിലൂടെ പുറന്തള്ളപ്പെടുന്നതുകൊണ്ടാണ് സ്റ്റീം ബാത്ത് നല്ലതാണെന്ന് പറയുന്നത്. ആവി പിടിക്കുന്നതും ഗുണം ചെയ്യും.
'ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് 'എന്ന പരസ്യവാചകം കേട്ട് നാം നമ്മുടെ ശ്വാസകോശം സംരക്ഷിക്കുന്നുണ്ടോ? പുകവലി, അന്തരീക്ഷ മലിനീകരണം തുടങ്ങിയവ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകും.
 
Other News in this category

 
 




 
Close Window