Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
മകന്‍ മരിച്ചപ്പോള്‍ ഇന്‍ഷുറന്‍സ് തുക കിട്ടാനായി 15 ഇളയ മകനെ കൊണ്ടു മരുമകളെ വിവാഹം കഴിപ്പിച്ചു: 15 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു
reporter
ജേഷ്ഠന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനായ 15 കാരന്‍ ആത്മഹത്യ ചെയ്തു. ബീഹാറിലെ ഗയയിലാണ് സംഭവം. മഹാദേവ് എന്ന കൗമാരക്കാരനാണ് ജേഷ്ഠന്‍ സന്തോഷ്‌കുമാര്‍ ദാസിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതനായത്. സന്തോഷ്‌കുമാര്‍ മരിച്ചതിനേ തുടര്‍ന്ന ഭാര്യ റൂബി ദേവിയെ വിവാഹം ചെയ്യുകയാരുന്നു. 2013ലാണ് സന്തോഷ് കുമാര്‍ ഷോക്കേറ്റ് മരിക്കുന്നത്. ശേഷം 25 കാരിയായ ജേഷ്ഠ സഹോദരിയേ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു 15 കാരനായ മഹാദേവ്.

ജേഷ്ഠ സഹോദരിയേ അമ്മയേപ്പോലായിരുന്നു മഹാദേവ് കണ്ടിരുന്നത്. റൂബി ദേവിയെ വിവാഹം ചെയ്യേണ്ടി വന്നത് മഹാദേവിനെ മാനസികമായി തളര്‍ത്തിയിരുന്നു. ഒടുവില്‍ അത് ആത്മഹത്യയില്‍ കൊണ്ടെത്തിച്ചുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ സന്തോഷ് കുമാറിന്റെ അപകട മരണത്തെ തുടര്‍ന്ന് നഷ്ട പരിഹാരത്തുകയായ 80000 രൂപയ്ക്കു വേണ്ടിയാണ് സഹോദരന്റെ ഭാര്യയേ അനിയനായ മഹാദേവിന് വിവാഹം ചെയ്ത് നല്‍കിയതെന്നാണ് പോലീസ് ഭാഷ്യം. ഈ തുക മുഴുവന്‍ റൂബിയ്ക്ക് നല്‍കണമെന്ന അവരുടെ കുടുംബത്തിന്റെ ആവശ്യം മഹാദേവിന്റെ കുടുംബാഗങ്ങള്‍ നിരസിക്കുകയായിരുന്നു. മഹാദേവിനേക്കൊണ്ട് വിവാഹം കഴിപ്പിച്ച് 27000 രൂപ റൂബിയ്ക്ക് നല്‍കാമെന്ന വ്യവസ്ഥയില്‍ കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലാക്കുകയായിരുന്നു.
സമ്മര്‍ദ്ദത്തിന് വഴങ്ങി വിവാഹത്തിന് നിര്‍ബന്ധിതനാവുകയായിരുന്നു മഹാദേവ് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ മഹാദേവിന്റ കുടുംബത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
Other News in this category

 
 




 
Close Window