Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ആരോഗ്യം
  Add your Comment comment
മദ്യപിച്ചതിന്റെ പിറ്റേന്ന് ദേഷ്യം വരാറുണ്ടോ? ഹാങ് ഓവറില്‍ ചുറ്റിയ പ്രശ്‌നങ്ങള്‍ക്കു പോംവഴിയുണ്ട്
reporter
മദ്യപിച്ചതിന്റെ പിറ്റേന്ന് കഷ്ടപ്പെടുന്നവര്‍ക്ക് ' തല നേരേ നില്‍ക്കാന്‍' ചില ഒറ്റമൂലികളുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. ആരോഗ്യ വിദഗ്ധര്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേകിച്ചൊന്നും പറയാനില്ലെങ്കിലും സംഗതി ഇഫക്ടീവാണെന്നാണ് ഇവരുടെ പക്ഷം.
ഹാങ് ഓവര്‍ ഉണ്ടാകാതിരിക്കാന്‍ മദ്യം കഴിക്കുന്നതിന് മുമ്പ് ഏത്തപ്പഴമോ മറ്റ് പഴവര്‍ഗ്ഗങ്ങളോ കഴിക്കുന്നത് നല്ലതാണ്. ഏത്തപ്പഴത്തിലെ പൊട്ടാസ്യവും കാര്‍ബോ ഹൈഡ്രേറ്റും ശരീരത്തിന് ജലാംശം പകരാന്‍ സഹായിക്കും. അതുപോലെ മദ്യപിക്കുന്നതിന് മുമ്പ് കൊഴുപ്പുള്ള ആഹാരങ്ങള്‍ കഴിക്കുന്നതും ഹാങ് ഓവറിനെ തടുക്കാന്‍ പര്യാപ്തമാണ്. കാപ്പി ഇടവിട്ട് കുടിക്കുകന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ സഹായിക്കുന്നു. ഇത് വഴി ശാരീരിക പ്രവര്‍ത്തനങ്ങളെ ഉദ്ദീവിപ്പിച്ച് ഉണര്‍വ്വ് പകരും. നന്നായി വെള്ളം കുടിക്കുക. മദ്യപാനം ശരീരത്തിലെ ജലാംശം കുറയ്ക്കുന്നു. ഇതാണ് ശരീരത്തിന് അമിത ക്ഷീണം സമ്മാനിക്കുന്നത്. അതിനാല്‍ നന്നായി വെള്ളം കുടിച്ചാല്‍ ഹാങ് ഓവര്‍ എളുപ്പത്തില്‍ വിട്ടുമാറും. ഓറഞ്ച് ജ്യൂസ് കുടിക്കുക. വൈറ്റമിന്‍ ധാരാളമടങ്ങിയ ഓറഞ്ച് ജ്യൂസ് ശരീരത്തിലേക്ക് ജലാംശം കൂടുതലായി എത്തിക്കുന്നു. ഛര്‍ദിക്കാനുള്ള ടെന്റന്‍സി ഇല്ലാതാക്കാനും ഇത് സഹായിക്കും. തേന്‍ സേവിക്കുന്നത് ഹാങ് ഓവര്‍ വിട്ടുമാറുന്നതിന് ഉത്തമ ഉപാധിയാണ്. ഇതിലെ അധികമടങ്ങിയിരിക്കുന്ന പൊട്ടാസിയം ശരീരത്തിന്റെ സന്തുലിതാവസ്ഥ തിരികെ തരാന്‍ പര്യാപ്തമാണ്.
മദ്യപാനത്തിന്റെ ഫലമായുണ്ടാകുന്ന മന്ദതയാണ് ഹാങ് ഓവര്‍. മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനത്ത ബാധിക്കുന്നതിനാലാണ് ഈ അവസ്ഥ ഉണ്ടാവുന്നത്. നിര്‍ജ്ജലീകരണം, തളര്‍ച്ച, തലവേദന, ഛര്‍ദ്ദി, ആലസ്യം, ദാഹം, വയറിളക്കം, അമിത വിയര്‍ക്കല്‍, അടിക്കടിയുള്ള മൂത്രശങ്ക, പ്രകാശം, ശബ്ദം എന്നിവയോടുള്ള അസ്വസ്ഥത എന്നിവയാണ് ലക്ഷണങ്ങള്‍. ഈ ഹാങ് ഓവറില്‍ നിന്ന് മോചിതരാവാന്‍ ചില എളുപ്പ മാര്‍ഗങ്ങളുണ്ട്.
 
Other News in this category

 
 




 
Close Window