Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ആരോഗ്യം
  Add your Comment comment
സ്‌ക്രീനിങ്ങിലൂടെ എല്ലാ ക്യാന്‍സറും കണ്ടെത്താന്‍ കഴിയില്ല
reporter
ഹൃദ്രോഗം കഴിഞ്ഞാല്‍ ഏറ്റവും വലിയ കൊലയാളിയാണ് കാന്‍സര്‍. ഗര്‍ഭാശയം, സ്തനം, വന്‍കുടല്‍, ഈസോഫാഗസ് എന്നിവിടങ്ങളിലെ അര്‍ബുദം അമിത വണ്ണവുമായി വ്യക്തമായ ബന്ധം സ്ഥാപിക്കപ്പെട്ടിട്ടുള്ളവയാണ്. അമിത വണ്ണം പോലെതന്നെ അപകടകാരിയാണ് നമ്മുടെ ഭക്ഷണത്തിലെ കാലറി, കൊഴുപ്പ്, റെഡ് മീറ്റ് തുടങ്ങിയവയുടെ അതിപ്രസരവും.
ഏകദേശം 40 ശതമാനം കാന്‍സറുകളുടെയും കാരണം പുകയിലയാണ്. ശ്വാസകോശത്തിനു പുറമേ വായ, തൊണ്ട, ഈസോഫാഗസ്, ഉദരം, മൂത്രസഞ്ചി തുടങ്ങി അനവധി ഇടങ്ങളിലെ കാന്‍സറിന് പുകയില കാരണമാണ്.

1964 ല്‍ പുകയില കാന്‍സറിന് കാരണമാകുന്നുവെന്നുള്ള അമേരിക്കന്‍ സര്‍ജന്‍ ജനറലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം ലോകമെമ്പാടും പുകയിലയുടെ ഉപഭോഗത്തില്‍ കാര്യമായ ഇടിവാണ് വന്നിട്ടുള്ളത്. പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളില്‍.
ഒരു അസുഖം രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിന് മുമ്പ് പരിശോധനയിലൂടെ കണ്ടെത്തുന്നതിനെയാണ് സ്‌ക്രീനിംഗ് എന്ന് പറയുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പേ, രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം നിര്‍ണയിക്കപ്പെടുന്നത് ഒരു നല്ല ആശയമായി തോന്നാമെങ്കിലും രോഗലക്ഷണങ്ങളേതുമില്ലാത്ത ലക്ഷക്കണക്കിന് ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിന്റെ ചിലവും പരിശോധനകള്‍ മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദങ്ങളും നേരത്തേയുള്ള രോഗം നിര്‍ണയത്തിലൂടെ രോഗത്തിന്റെ ഗതിതിരിച്ചു വിടാന്‍ സഹായിക്കുമോ എന്നും കണക്കിലെടുക്കുമ്പോള്‍ ചില കാന്‍സറുകള്‍ക്ക് മാത്രമാണ് സ്‌ക്രീനിംഗ് ഫലവത്തായിട്ടുള്ളത്.

ഈ ഘട്ടത്തില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന അര്‍ബുദജനകമായ കാരണഘടകം ഉദാസീനവും കായികാധ്വാനത്തിന് പ്രസക്തി കുറഞ്ഞതുമായ നമ്മുടെ ജീവിത ശൈലിയാണ്. പാശ്ചാത്യ രാജ്യങ്ങളോട് ജീവിത നിലവാരത്തില്‍ കിടപിടിക്കുന്ന നമ്മുടെ കേരളത്തില്‍ ഇത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
 
Other News in this category

 
 




 
Close Window