Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
ആരോഗ്യം
  Add your Comment comment
പഴയ തലമുറയുടെ ആയുസ്സ് 70 - 80: ഇപ്പോള്‍ 60 വയസ്സ് - കുഴഞ്ഞു വീണ് മരിക്കുന്നവരുടെ എണ്ണം കൂടുന്നു; എന്താണ് പരിഹാരം?
reporter
പഴയ തലമുറയുടെ ആയുര്‍ദൈര്‍ഘ്യം 70 - 80 വയസുവരെ ആയിരുന്നു. ഇപ്പോള്‍ അത് 60 ലും താഴേയ്ക്ക് എത്തി. യാത്രയ്ക്കിടയിലും ജോലിസ്ഥത്തും കുഴഞ്ഞു വീണു മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ഇന്നു കൂടി വരുകയാണ്. അശാസ്ത്രീയമായ ഭക്ഷണരീതിയും വ്യായാമക്കുറവും ബേക്കറി ഫാസ്റ്റ് ഫുഡ് ആഹാരരീതികളും കുട്ടികളെ വരെ അമിതവണ്ണവും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉള്ളവരാക്കിത്തീര്‍ക്കുന്നു.

രക്തസമ്മര്‍ദം ഉയരുന്നതിന്റെ അടിസ്ഥാനകാരണം ആയുര്‍വേദസിദ്ധാന്തമനുസരിച്ച് വാത ദോഷത്തിന്റെ വൈഗുണ്യം ആണെന്നു മനസിലാക്കാന്‍ കഴിയും. ഹൃദയം, രക്തവാഹിനിക്കുഴലുകള്‍, നാഡീവ്യൂഹം ഇവയുടെ യോജിച്ചുള്ള പ്രവര്‍ത്തനം വഴിയാണ് രക്തചംക്രമണം നടക്കുന്നത്.



രക്തസമ്മര്‍ദത്തിലുള്ള വ്യതിയാനം രണ്ടുതരത്തില്‍ അനുഭവപ്പെടുന്നു. രക്തസമ്മര്‍ദവും, ന്യൂനരക്തമര്‍ദവും. ഇതില്‍ രക്താതിമര്‍ദമുള്ള രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്.
വിശ്രമരഹിതമായ ജോലിയും അതുണ്ടാക്കുന്ന മാനസിക സംഘര്‍ഷവും മൂലം സുഖമായ ഉറക്കം പോലും ലഭിക്കാത്തവര്‍ ധാരാളമുണ്ട്. ഇതിന്റെയെല്ലാം ഫലമായി രക്തസമ്മര്‍ദം ക്രമാതീതമായി വര്‍ധിക്കുകയും അവ ഹൃദ്രോഹം, പക്ഷാഘാതം തുടങ്ങിയവ രോഗാവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.

മുതിര്‍ന്നവരില്‍ മാത്രമല്ല, കുട്ടികളിലും കൗമാരക്കാരിലും ഇപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം കണ്ടുവരുന്നു.
 
Other News in this category

 
 




 
Close Window