Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അനധികൃത വിദേശികളെ കുടിയിറക്കാന്‍ കുവൈറ്റ് അന്തിമ ഉത്തരവ് ഇറക്കി: ഫെബ്രുവരി 22നുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ ജയില്‍
reporter
കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവില്‍ പിഴയോ ശിക്ഷയോ ഇല്ലാതെ വിദേശികള്‍ക്കു രാജ്യം വിട്ട് പോകാനുള്ള അവസരമുണ്ടാവും. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് നാട്ടില്‍ പോയി തിരിച്ച് വരാനുള്ള അവസരവും ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഫെബ്രുവരി 22 ന് ശേഷവും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും ഉണ്ടാവുമെന്ന് അധികൃതര്‍ അറിയച്ചിട്ടുണ്ട്. ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. കുവൈത്തില്‍ ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 30,000ത്തോളം ഇന്ത്യക്കാരുണ്ട്. ഇവരില്‍ അധികവും മലയാളികളാണ്.

2011ന് ശേഷം ആദ്യമായാണ് കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറക്കുന്നത്. അതുകൊണ്ടു തന്നെ എല്ലാവരും ഇതു സുവര്‍ണാവസരമായി കണക്കാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window