Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 08th May 2024
 
 
ആരോഗ്യം
  Add your Comment comment
അസ്ഥിക്ഷയമുള്ളവര്‍ക്ക് കുടിക്കാന്‍തയാറാക്കിയ കുപ്പിവെള്ളം വിപണിയില്‍
reporter
ലോകത്തിലെ ആദ്യത്തെ വൈറ്റമിന്‍ ഡി വെള്ളം വിപണിയിലെത്തിച്ച് ദുബായ്. അബുദാബിയില്‍ നടക്കുന്ന അന്താരാഷ്ട്ര ജല സമ്മേളനത്തിലാണ് വൈറ്റമിന്‍ ഡി വെള്ളം പുറത്തിറക്കിയത്. ഓറഞ്ച് നിറത്തിലുള്ള 'അല്‍ ഐന്‍ വൈറ്റമിന്‍ ഡി' ബോട്ടിലെ വെള്ളം ബുധനാഴചയാണ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ചത്. ഊര്‍ജ്ജ വകുപ്പ് മന്ത്രി സുഹൈല്‍ മൊഹമ്മദ് ഫറജ് അല്‍ മസ്‌റോയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. 500 മില്ലി ലിറ്റര്‍ ബോട്ടിലിലെ വെള്ളത്തിനു രണ്ടു ദിര്‍ഹമാണ് വില.




അഗതിയ ഗ്രൂപ്പാണ് വൈറ്റമിന്‍ ഡി വെള്ളത്തിന്റെ നിര്‍മ്മാതാക്കള്‍. യാതൊരു പ്രിസര്‍വേറ്റീവുകളും ഇതില്‍ ഉപയോഗിക്കുന്നില്ലെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നൂറു ശതമാനം സുരക്ഷിതമാണിതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ദിവസവും മൂന്ന് ലിറ്റര്‍ അല്‍ ഐന്‍ വൈറ്റമിന്‍ഡി വെള്ളം കുടിച്ചാല്‍ ആവശ്യമായതിന്റെ പകുതി വൈറ്റമിന്‍ഡി ശരീരത്തിന് ലഭിക്കും. വൈറ്റമിന്‍ ഡി യുടെ അപര്യാപ്ത നേരിടുന്നവര്‍ക്ക് ഇത് സഹായകരമാകും.



അസ്ഥിക്ഷയം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, വിവിധ തരം ക്യാന്‍സറുകള്‍, മള്‍ട്ടിപ്പള്‍ സ്ലിറോസിസ്, കൂടാതെ ക്ഷയം പോലെയുള്ള സാംക്രമിക രോഗങ്ങള്‍ എന്നിവ ചെറുക്കാന്‍ വൈറ്റമിന്‍ ഡി വെള്ളം വളരെ ഉപയോഗപ്രദമാണെന്നാണ് കമ്പനി ഉടമകളുടെ അവകാശ വാദം. ചര്‍മ്മ സംബന്ധമായ എല്ലാം അസുഖങ്ങള്‍ക്കും ഈ വെള്ളം ഫലപ്രദമാണ്. ദുബായില്‍ ജീവിക്കുന്ന 78 ശതമാനം ജനങ്ങളിലും വൈറ്റമിന്‍ ഡിയുടെ അപര്യാപ്തത ഉള്ളതായി നേരത്തേ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
 
Other News in this category

 
 




 
Close Window