Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ചെന്നൈ വിമാനത്താവളത്തിലെ fly over-ല്‍ നിന്നു കാല്‍ വഴുതി വീണ എന്‍ജിനിയര്‍ മരിച്ചു
reporter
വിമാനത്താവളത്തിലെ ഫ്‌ളൈ ഓവറില്‍നിന്ന് വീണ് എന്‍ജിനീയര്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ ചൈതന്യ വുയുരു(32)വാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 6.30 ഓടെയായിരുന്നു അപകടം. ബെംഗളൂരുവിലെ ഐ ടി കമ്പനി ജീവനക്കാരനാണ് ചൈതന്യ.

വീഴ്ചയില്‍ തലയോട്ടിയില്‍ ഒന്നിലധികം പൊട്ടലുകളുണ്ടായിട്ടുണ്ട്. ഇയാളുടെ കൈവശം ബാഗുകളോ വിമാന ടിക്കറ്റോ കണ്ടെത്താനായിട്ടില്ലെന്നും ഒരുപക്ഷെ ഫോണില്‍ ഇടിക്കറ്റ് ഉണ്ടായിരുന്നിരിക്കാമെന്നും പോലീസ് പറഞ്ഞു.

എന്നാല്‍ വീഴ്ചയില്‍ ഇയാളുടെ ആപ്പിള്‍ ഫോണ്‍ തകര്‍ന്നുപോയിട്ടുണ്ട്. കൈവശമുണ്ടായിരുന്ന മറ്റൊരു ഫോണും വീഴ്ചയുടെ ആഘാതത്തില്‍ തകരാറിലാണ്. ആത്മഹത്യയാണോ അപകടമാണോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലോ അതോ ഫോണില്‍ സംസാരിക്കുന്നതിനിടയിലോ ആണ് വീണതെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി പോലീസ് അറിയിച്ചു. എന്തിനാണ് ചൈതന്യ ചെന്നൈയിലെത്തിയതെന്ന കാര്യം കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഐഡന്റിറ്റി കാര്‍ഡില്‍നിന്നുമാണ് പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
 
Other News in this category

 
 




 
Close Window