Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഹജ്ജിനു പോയപ്പോള്‍ തിരക്കിനിടെ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് ഒരു മുസ്ലിം യുവതിയുടെ ഫേസ് ബുക്ക് പോസ്റ്റ്
reporter
ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായി കഅബയ്ക്ക് ചുറ്റും പ്രദക്ഷിണം വെയ്ക്കുന്ന (ത്വവാഫ്) സമയത്ത് ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സാബിബാ ഖാന്‍ എന്ന പാകിസ്താന്‍ യുവതി. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാല്‍ ഷെയര്‍ ചെയ്യാന്‍ ഭയമുണ്ടെന്ന് പറഞ്ഞാണ് ഷാബിബാ കുറിപ്പെഴുതുന്നത്. കഅബ്ക്ക് ചുറ്റും നടന്നപ്പോള്‍ നിരവധി തവണ മറ്റൊരു തീര്‍ത്ഥാടകന്‍ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും, തിരക്ക് കാരണം ആരാണെന്ന് വ്യക്തമായില്ലെന്നും യുവതി പറയുന്നു.


തീര്‍ത്ഥാടകന്റെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടാന്‍ പറ്റുന്ന സാഹചര്യമല്ലായിരുന്നുവെന്നും ഷാബിബാ കുറിപ്പില്‍ പറയുന്നുണ്ട്. വിശുദ്ധ സ്ഥലങ്ങളില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പറയുന്നതില്‍ വിഷമമുണ്ടെന്നും യുവതി സൂചിപ്പിക്കുന്നു. അന്നുണ്ടായ അനുഭവത്തിനുശേഷം തീര്‍ത്ഥാടക സ്ഥലങ്ങളില്‍ പോലും പോകുന്നതിന് ഭയമാണെന്നും യുവതി വ്യക്തമാക്കുന്നുണ്ട്.

ഷാബിബയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് നിരവധി മുസ്ലീം വനിതകളാണ് തങ്ങള്‍ക്കു നേരിട്ട് ദുരനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്. യുവതികള്‍ ഒരിടത്തും സുരക്ഷിതരല്ലെന്നും, 2010 ല്‍ ഹജ്ജ് കര്‍മ്മങ്ങള്‍ക്കെത്തിയപ്പോള്‍ അതിക്രമം നേരിട്ടുണ്ടെന്നും ഷെറിന്‍ അജ്മല്‍ എന്ന യുവതിയും പറയുന്നു.

മക്കയില്‍ ഉംറയ്ക്കായി പോയപ്പോള്‍ പലതവണ മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും യുവതികള്‍ പറയുന്നു. കഅബയുടെ കിഴക്കേ അറ്റത്തുള്ള കറുത്ത കല്ലിലേക്ക് പോകുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ സ്ഥിരമാണെന്നും ചിലര്‍ വ്യക്തമാക്കുന്നുണ്ട്. നിതംബത്തില്‍ പിടിക്കുന്നതും പുരുഷലൈംഗീകാവയവം കൊണ്ട് സ്പര്‍ശിക്കാറുണ്ടെന്നും സ്ത്രീകള്‍ തുറന്നെഴുതുന്നു. എന്നാല്‍ ഇതൊന്നും വിശ്വസിക്കാന്‍ സാധിക്കുന്നതല്ലെന്ന് പറയുന്നവരും ഇല്ലാതില്ല.
ഇസ്ലാം മതവിശ്വാസത്തിന്റെ ഭാഗമാണ് ഹജ്ജ് കര്‍മ്മങ്ങള്‍. അതീവശുദ്ധിയോടെ ജീവിതപുണ്യത്തിനായി വിശ്വാസികളില്‍ കഴിവുള്ളവര്‍ മക്കയിലും മദീനയിലും ഹജ്ജിനായി എത്തുന്നു. എന്നാല്‍ ദൈവസന്നിധിയില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുകയാണ് സാബിബാ ഖാന്‍.
 
Other News in this category

 
 




 
Close Window