Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പല ദൈവങ്ങള്‍ക്കും തുണിയില്ല; അടിവസ്ത്രം പോലുമില്ല - കവിയുടെ വരികള്‍ക്കു തീപിടിക്കുന്നു
reporter
കവി പവിത്രന്‍ തീക്കുനി എഴുതിയ കവിതയിലെ വരികളാണിത്. കുരീപ്പുഴയ്‌ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് തീക്കുനി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

'കേരളം പോലുള്ള സംസ്ഥാനത്ത് കവിയ്ക്കു നേരെ ആക്രമണം നടന്നത് ഭീതിജനകമാണ്. കാവിയുടെ നിറം കറുപ്പിലേക്ക് എന്നേ ഇതിനെ നോക്കികാണാന്‍ കഴിയുള്ളു. കുരീപ്പുഴയ്ക്ക സാംസ്‌കാരിക കേരളത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.' കോഴിക്കോടുകാരനായ പവിത്രന്‍ തീക്കുനി വ്യക്തമാക്കി.
പവിത്രന്റെ വരികള്‍:


പല ദൈവങ്ങള്‍ക്കും
തുണിയില്ല
അടിവസ്ത്രം പോലുമില്ല
ആദ്യം
അവരുടെ
നഗ്‌നത മറച്ച്
വരൂ
മനുഷ്യ സ്‌നേഹികളെ
ആക്രമിക്കാന്‍!




അതേസമയം കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കടയ്ക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളെല്ലാം ഒളിവിലാണെന്നും ഇവരെ കണ്ടെത്തുന്നതിനുള്ള നടപടി ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പൊലീസിന്റെ അടിയന്തര നടപടി. സംഭവത്തെ ഗൗരവമായി കണ്ട് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്ന നിര്‍ദ്ദേശം കൊല്ലം റൂറല്‍ എസ്.പിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരുന്നു. ഇന്നലെ രാത്രി കോട്ടുക്കലില്‍ കൈരളി ഗ്രന്ഥശാലാ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കുരീപ്പുഴയെ ആക്രമിച്ചത്. താന്‍ സഞ്ചരിക്കുകയായിരുന്ന കാറിനടുത്തെത്തിയ അക്രമികള്‍ കാറിന്റെ ഡോര്‍വലിച്ച് തുറന്ന് ആക്രമിക്കുകയായിരുന്നുവെന്ന് കുരീപ്പുഴ പറഞ്ഞു.
 
Other News in this category

 
 




 
Close Window