Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
വഴി വക്കത്തു ഹോട്ടല്‍ ബോര്‍ഡ് പിടിക്കാന്‍ കുട്ടികളെ നിര്‍ത്തുന്ന ഹോട്ടലുടമകള്‍ ശ്രദ്ധിക്കുക: ജയില്‍ വാസം സമ്മാനമായി കിട്ടും
reporter
ഊണ് തയ്യാര്‍ എന്നെഴുതിയ ബോര്‍ഡുമായി ഹോട്ടലുകള്‍ക്ക് മുന്നില്‍ കുട്ടികളെ നിര്‍ത്തുന്നത് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ ലംഘനമെന്ന് മനുഷ്യവകാശ കമ്മീഷന്‍. ഹ്യുമെന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ പ്രസിഡണ്ട് ഡോ പിസി അച്ചന്‍കുഞ്ഞ് നല്‍കിയ പരാതിയിലാണ് നടപടി.


സാമൂഹികനീതി ഡയറക്ടറും സംസ്ഥാന പോലീസ് മേധാവിയും തൊഴില്‍ സെക്രട്ടറിയും വിശദമായ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു.

കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ഇത്തരത്തില്‍ നിര്‍ത്തുന്നത് വ്യക്തികളുടെ ആരോഗ്യവും സ്വാതന്ത്ര്യവും ഹനിക്കുന്നതിന് കാരണമാകുമെന്നും പരാതിയില്‍ പറയുന്നു. റോഡില്‍ ഇത്തരം ബോര്‍ഡുമായി നില്‍ക്കുന്നവരെ ശ്രദ്ധിക്കുമ്പോള്‍ വാഹനങ്ങള്‍ അപകടത്തില്‍പെടാറുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. അടുത്തമാസം തൊടുപുഴയില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
 
Other News in this category

 
 




 
Close Window