Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സമരം ചെയ്തിട്ടാണ് ബസ് ചാര്‍ജ് കൂട്ടിയതെന്നു സര്‍ക്കാര്‍ ന്യായം: പെന്‍ഷന്‍ കുടിശിക കൊടുക്കാനുള്ള തന്ത്രമെന്നു ജനം
reporter
സ്വകാര്യ ബസ് ചാര്‍ജ് വര്‍ധനയുടെ കാര്യത്തില്‍ തീരുമാനം ഇല്ല. കെഎസ്ആര്‍ടിസി അതിനൊത്ത് സര്‍വീസും ഇല്ല. ജനം നട്ടം തിരിയട്ടെ. ഇതിന്റെ പിന്നാമ്പുറം എന്തായിരിക്കും? ചാര്‍ജ് കൂട്ടുന്നതു വൈകിച്ച് കെഎസ്ആര്‍ടിസിക്ക് പരമാവധി പണം അക്കൗണ്ടിലെത്തിക്കാം. പെന്‍ഷന്‍ ചോദിക്കുന്ന മുന്‍ ജോലിക്കാര്‍ക്കായി അതു വിനിയോഗിക്കാം. ഈ സമയം കൊണ്ട്, കുറേ ദിവസം സമരം ചെയ്തിട്ടാണ് ബസ് ചാര്‍ജ് കൂട്ടിയതെന്നു സര്‍ക്കാരിന് ന്യായവും പറയാം: ഇനി വാര്‍ത്തയിലേക്ക് -
സ്വകാര്യ ബസ് സമരത്തില്‍ നേട്ടം കൊയ്യാന്‍ 'അരയും തലയും' മുറുക്കി കെഎസ്ആര്‍ടിസി. പരമാവധി ബസുകള്‍ നിരത്തിലിറക്കിയും സര്‍വീസുകള്‍ വര്‍ധിപ്പിച്ചും ജനജീവിതം തടസ്സപ്പെടാതെ നോക്കാനാണ് കോര്‍പറേഷന്റെ തീരുമാനം. ഒപ്പം സാമ്പത്തിക നേട്ടവും ലക്ഷ്യമിടുന്നു.

സമരം ജനങ്ങളെ ബാധിക്കാതിരിക്കാനായി കെഎസ്ആര്‍ടിസിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഓരോ ജില്ലയിലും ഷെഡ്യൂളുകള്‍ നിയന്ത്രിച്ചു. 219 അഡീഷനല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ 5542 ബസുകളാണ് കെഎസ്ആര്‍ടിസി ഇന്ന് ഓപ്പറേറ്റ് ചെയ്തത്. വരുമാനം എത്ര കൂടിയെന്ന് ശനിയാഴ്ച അറിയാനാകും.
 
Other News in this category

 
 




 
Close Window