Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ആരോഗ്യം
  Add your Comment comment
മദ്യപാനവും പുകവലിയും ശീലമാക്കിയവര്‍ ചൂടുള്ള ചായ കുടിച്ചാല്‍ ക്യാന്‍സറിനു സാധ്യതെന്നു റിപ്പോര്‍ട്ട്
reporter
മദ്യപരും പുകവലിക്കാരും ചൂടു ചായ കുടിക്കുന്നത് അന്നനാള ക്യാന്‍സറിന് വഴിതെളിക്കുമെന്ന് റിപ്പോര്‍ട്ട്. ജേര്‍ണല്‍ അന്നല്‍ ഓഫ് ഇന്റേണല്‍ മെഡിസിന്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമിത മദ്യപാനവും പുകവലിയും ക്യാന്‍സറിന് വഴിതെളിക്കുമെന്നത് പൊതുവേ അറിയാവുന്ന കാര്യമാണെങ്കിലും ചുടൂ ചായ കുടിക്കുന്നത് അതിനുള്ള സാഹചര്യം വര്‍ധിപ്പിക്കുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്. 30 നും 79 നും ഇടയില്‍ പ്രായമുള്ള 456,155 പേരിലാണ് പഠനം നടത്തിയത്.


ചൂടു ചായ അന്നനാളത്തിലെ സെല്ലുകളെ ദോഷകരമായി ബാധിക്കും. ഒരേ സമയം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരില്‍ ഇത് കൂടുതല്‍ അളവില്‍ ബാധിക്കും. പഠനം തുടങ്ങിയപ്പോള്‍ ആര്‍ക്കും ക്യാന്‍സര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പഠനം തുടര്‍ന്ന് ഒന്‍പത് വര്‍ഷത്തോളം പിന്നിട്ടപ്പോള്‍ 1731 പേരില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ചൈനയിലായിരുന്നു പഠനം നടത്തിയത്.

ചായകുടിക്കുന്നതില്‍ അതീവ തല്‍പ്പരരായ ചൈനക്കാര്‍ അവര്‍ പോകുന്നിടത്തെല്ലാം ജോലി സ്ഥലങ്ങളിലും മറ്റും ഫഌസ്‌കില്‍ ചൂടുവെള്ളം കരുതിയിരിക്കും. റഷ്യ, ടര്‍ക്കി, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ചായ കുടിക്കുന്നത് പലപ്പോഴും 65 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടിലാണ്. ദഹനേന്ദ്രിയത്തിലെ ട്യൂമറുകള്‍ സംരക്ഷിക്കാന്‍ തേയില സഹായിക്കും എന്ന് ഗവേഷണങ്ങള്‍ മുമ്പേ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ചൂടുള്ള പാനീയങ്ങളും ഭക്ഷണങ്ങളും ക്യാന്‍സര്‍ രോഗ ഘടകങ്ങളെ ഉയര്‍ത്താന്‍ കാരണമാകുമെന്നും പഠനം പറയുന്നു.
ഒരു കൈയ്യില്‍ സിഗററ്റും മറുകൈയ്യില്‍ ചായക്കപ്പുമായി ചുടുചായ നുണഞ്ഞിറക്കുന്നതിന്‍ രസം ഒന്നു വേറെ തന്നെയാണ്. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
 
Other News in this category

 
 




 
Close Window