Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വൈറ്റ് കോളര്‍ അല്ലെങ്കിലും യുകെയില്‍ ഇപ്പോള്‍ ഒരു ലക്ഷം ജോലി ഒഴിവുകളുണ്ട്: പക്ഷേ, പറ്റിയ ജോലിക്കാരെ കിട്ടാനില്ലത്രെ!
Reporter
രാജ്യത്തെ കെയറര്‍ മേഖലയില്‍ വന്‍ ഒഴിവുകളുള്ളതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ 1.10 ലക്ഷം ഒഴിവുകളാണ് ഉള്ളത്. പ്രതിവര്‍ഷം 2.20 ലക്ഷം ഒഴിവുകള്‍ ഉണ്ടാകുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം 6.6 ശതമാനമായിരുന്നു തോതെങ്കില്‍ ഇക്കൊല്ലം ഇത് 8 ശതമാനമായി വര്‍ധിച്ചു. 2017 18 ല്‍ മാത്രം 31 ശതമാനം പേര്‍ കെയറര്‍ ജോലി വിടുകയോ മറ്റു മേഖലയിലേക്കു പോവുകയോ ചെയ്തിട്ടുണ്ട്. കൗണ്‍സില്‍ കെയറിങ് സ്ഥാപനങ്ങളില്‍ മണിക്കൂറിനു 9.80 പൗണ്ട് ആണ് വേതനം. സ്വകാര്യ മേഖലയില്‍ വേതനം മണിക്കൂറിനു 8.12 പൗണ്ട് ആണ്. കെയറിങ് ഉത്തരവാദിത്തം കൂടുതലായതിനാല്‍ പലരും സൂപ്പര്‍മാര്‍ക്കറ്റുകളിലെ ജോലിയിലേയ്ക്കുവരെ മാറുന്നു. ഇംഗ്ലിഷ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ശരി വയ്ക്കുന്നതാണ് വാരാന്ത്യ തൊഴില്‍ അവസരങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ആല്‍ഡിയില്‍ മണിക്കൂറിനു 8.85 പൗണ്ട് ആണ് വേതനം. ലിഡിയില്‍ 8.75 പൗണ്ട് ആണ് വേതനം. മാര്‍ക്ക് ആന്റ് സ്‌പെന്‍സറില്‍ 8.50 പൗണ്ട് ആണ് കൊടുക്കുന്നത്. എങ്കിലും പ്രായമായവരുടെ പരിചരണവും സോഷ്യല്‍ കെയറിങിന്റെ പ്രാധാന്യവും ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ടുതന്നെ വിപുലമായ പരസ്യങ്ങള്‍ക്കാണ് അധികൃതര്‍ ഒരുങ്ങുന്നത്. ആരോഗ്യ മന്ത്രാലയവും സേഷ്യല്‍ കെയറും റിക്രൂട്ട്‌മെന്റ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കെയറിങ് മേഖലയിലെ സാധ്യതകളും വെല്ലുവിളിയും ഏറ്റെടുക്കുന്ന യോഗ്യരായവരെ കണ്ടെത്തുകയാണ് ലക്ഷ്യം. കെയറര്‍ മേഖലയില്‍ പാരമ്പര്യം ഉള്ള മലയാളികള്‍ക്ക് മികച്ച അവസരമായിരിക്കുമിത്.
 
Other News in this category

 
 




 
Close Window