Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
യുകെയിലേക്ക് മടങ്ങി വരാന്‍ താല്‍പ്പര്യമുള്ള ഡോക്ടര്‍മാര്‍ക്ക് 18,500 പൗണ്ട്: എന്‍എച്ച്എസ് ആകര്‍ഷകമായ പാക്കേജ്
Special Correspondent (London)
നിലവില്‍ ബ്രിട്ടനിലെ എന്‍എച്ച്എസ് ആശുപത്രികളില്‍ 1000 ജനറല്‍ പ്രാക്ടിഷനര്‍മാരുടെ ഒഴിവുണ്ട്. ബ്രിട്ടനിലെ ആരോഗ്യ രംഗം നേരിട്ടിട്ടുള്ള കനത്ത വെല്ലുവിളികളുടെ അങ്ങേ അറ്റത്തെ അവസ്ഥയാണിത്. പ്രശ്‌നം പരിഹരിക്കാന്‍ എന്‍എച്ച്എസ് ഒരു തന്ത്രം പയറ്റുന്നു. ശമ്പളത്തില്‍ OFF PAY അധികമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ബ്രിട്ടനില്‍ തിരിച്ചു വന്ന് എന്‍എച്ച്എസില്‍ ജോലിയില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഏകദേശം 18,500 പൗണ്ട് സമ്പാദിക്കാമെന്നാണ് ഓഫര്‍. മറ്റു രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്ന മിടുക്കരായ ഡോക്ടര്‍മാരെ യുകെയിലേക്ക് തിരിച്ചെത്തിക്കാന്‍ എന്‍എച്ച്എസിന്റെ അവസാനത്തെ ശ്രമത്തിന്റെ വിശേഷണം - 'ഗോള്‍ഡന്‍ ഹാന്‍ഡ് ഷേക്ക്.' വിദേശത്തു നിന്നു തിരിച്ചു വരുന്ന ജിപിമാര്‍ക്ക് റീ ലൊക്കേഷന്‍ പാക്കേജുകള്‍ എന്‍എച്ച്എസ് പ്രഖ്യാപിച്ചിട്ടുണ്ട്. വീസയ്ക്ക് വേണ്ടി വരുന്ന ചെലവും എന്‍എച്ച്എസ് വഹിക്കുമെന്നാണ് ഓഫറില്‍ പറയുന്നത്.
ഇരട്ടി ശമ്പളം നല്‍കി ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഡോക്ടര്‍മാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിന് ശുഭകരമായ പ്രതികരണം ലഭിച്ചുവെന്നാണ് അറിയുന്നത്. ജനറല്‍ പ്രാക്ടീഷനര്‍മാരുടെ കുറവ് ഈ വിധം പരിഹരിക്കാനും ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന വിദഗ്ധരായ ബ്രിട്ടീഷ് ഡോക്ടര്‍മാരുടെ സേവനം യുകെയില്‍ ലഭ്യമാക്കാനും അധിക വേതനം നല്‍കിയുള്ള (ഗോള്‍ഡന്‍ ഹാന്‍ഡ് ഷേക്ക്) ഓഫറിലൂടെ കഴിയുമെന്നാണ് എന്‍എച്ച്എസ് കരുതുന്നത്. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസിലെ ഒഴിവുകളിലേക്ക് ഇന്റര്‍നാഷണല്‍ റിക്രൂട്‌മെന്റ് നടത്തിയപ്പോള്‍ കിട്ടിയ പ്രതികരണങ്ങളും അതിലൂടെ നടത്തിയ നിയമനങ്ങളുടെ വിജയവുമാണ് ജിപിമാരെ ഈ വിധം നിയമിക്കാന്‍ എന്‍എച്ച്എസിനെ പ്രേരിപ്പിക്കുന്നത്. 2014 മുതല്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങില്‍ നിന്ന് രണ്ടായിരം പാരാമെഡിക്കല്‍ സ്റ്റാഫിനെ എന്‍എച്ച്എസില്‍ എത്തിക്കാന്‍ സാധിച്ചത് വലിയ വിജയമായി അധികൃതര്‍ വിലയിരുത്തുന്നു.
ഓഫിസര്‍മാരെ ഓസ്‌ട്രേലിയയിലേക്ക് അയച്ച് നിയമനം നടത്താന്‍ ഉദ്ദേശമില്ല. പകരം രണ്ട് ഏജന്‍സികളെ ഈ ചുമതല ഏല്‍പ്പിച്ച് റിക്രൂട്‌മെന്റ് നടത്താനാണ് ലക്ഷ്യം. ഏജന്‍സികളാണ് ജോലിക്കാരെ കണ്ടെത്തുക. ടിയര്‍ 2 വിസകള്‍ക്ക് അടുത്തിടെ വരുത്തിയ ഭേദഗതികള്‍ നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് യുകെ പ്രവേശനം എളുപ്പമാക്കാന്‍ സഹായകമായി എന്ന വിഷയവും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. വിദേശത്തുള്ള വിദഗ്ധരായ തൊഴിലാളികളെ ബ്രിട്ടനില്‍ എത്തിച്ച് ജോലി ചെയ്യിക്കുന്നു എന്നതിനപ്പുറം ഇക്കാര്യത്തില്‍ രഹസ്യങ്ങളൊന്നും ഇല്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഡയറക്ടര്‍ ഡൊമിനിക് ഹാര്‍ഡി ഇതേക്കുറിച്ച് പറഞ്ഞു.
ഡോക്ടര്‍മാരുടെ കുറവ് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തില്‍ ഫാമിലി ഡോക്റ്റര്‍മാരുടെ കുറവ് നികത്തിയേ പറ്റൂ. ഓസ്‌ട്രേലിയന്‍ ജിപിമാര്‍ക്ക് യുകെയില്‍ സ്ഥിരതാമസത്തിനുള്ള സൗകര്യം ഒരുക്കി നല്‍കിക്കൊണ്ട് രംഗം ആകര്‍ഷകമാക്കാനാണ് ശ്രമം. ഗ്ലാസ്‌ഗോയില്‍ നടന്ന ജിപിമാരുടെ വാര്‍ഷിക സമ്മേളനത്തില്‍ വച്ചാണ് പുതിയ റിക്രൂട്‌മെന്റ് പദ്ധതിയുടെ വിശദമായ വിവരം അവതരിപ്പിക്കപ്പെട്ടത്.
 
Other News in this category

 
 




 
Close Window