Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഐഇഎല്‍ടിഎസ് 7 പോയിന്റില്‍ ഇളവ്: റൈറ്റിങില്‍ 6.5 നേടിയിട്ടും ചാന്‍സ് നഷ്ടപ്പെട്ട നഴ്‌സുമാര്‍ക്ക് യുകെയില്‍ ഉടന്‍ ജോലി
Reporter
വിദേശ നഴ്‌സുമാര്‍ക്ക് ബ്രിട്ടനില്‍ ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ ഇളവ്. ഇതനുസരിച്ചു വിദേശ നഴ്‌സുമാര്‍ക്ക് ഐഇഎല്‍ടിഎസിന്റെ റൈറ്റിംഗ് മൊഡ്യൂളിന് യോഗ്യതാ സ്‌കോര്‍ 6.5 മതിയാവും. എന്നാല്‍ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് മൊഡ്യൂളുകള്‍ക്ക് സ്‌കോര്‍ 7 വേണമെന്ന നിലവിലെ രീതി തുടരും. എന്‍എംസി നടത്തിയ കണ്‍സള്‍ഷേട്ടന്റെ ഫലമായാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. വിദേശ നഴ്‌സുമാരും, മിഡ്‌വൈഫുമാരും നമുക്ക് പ്രധാനമാണ്. ഇവരില്ലാതെ ഹെല്‍ത്ത്, കെയര്‍ സിസ്റ്റം തന്നെ നിലനില്‍ക്കില്ല എന്ന് എന്‍എംസി രജിസ്‌ട്രേഷന്‍ & റീവാലിഡേഷന്‍ ഡയറക്ടര്‍ എമ്മാ ബ്രോഡ്‌ബെന്‍ഡ് വ്യക്തമാക്കി. സ്റ്റാഫ് നഴ്‌സുമാരുടെ കുറവ് മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നത് പരിഗണിച്ചാണ് ഇളവ്.


നന്നായി ഇംഗ്ലീഷില്‍ ആശയ വിനിമയം നടത്തുന്ന നിരവധി നഴ്‌സുമാരും മിഡ് വൈഫുമാരും ഐഇഎല്‍ ടിഎസ് റൈറ്റിംഗ് ടെസ്റ്റില്‍ നേരിയ വ്യത്യാസത്തില്‍ യോഗ്യത നേടാനാവാതെ പോകുന്നുണ്ട്. ഈ യഥാര്‍ത്ഥ്യം മനസിലാക്കിയാണ് ഇളവ്. ഇത് മലയാളി നഴ്‌സുമാര്‍ക്കും വലിയ സഹായകരമായിരിക്കും.


ഇന്റര്‍നാഷണല്‍ രജിസ്‌ട്രേഷന്‍ റിവ്യൂ പ്രൊപോസല്‍ 28ന് നടക്കുന്ന എന്‍എംസി കൗണ്‍സില്‍ മീറ്റിംഗ് പരിഗണിക്കും. ഓവര്‍ഓള്‍ സ്‌കോര്‍ 7 നിന്ന് കുറയ്ക്കണമെന്ന ആവശ്യം എന്‍എംസി തള്ളി. മോഡേണ്‍ വര്‍ക്ക് എണ്‍വയേണ്‍മെന്റില്‍ സുരക്ഷിതമായ രോഗികളുമായി ആശയവിനിമയം നടത്തുന്നതിന് റൈറ്റിംഗില്‍ സ്‌കോര്‍ 7 എന്ന ലെവല്‍ ആവശ്യമില്ലെന്ന വാദം എന്‍എംസി അംഗീകരിക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്കും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വര്‍ക്കും ഇനി മുതല്‍ ഒരേ മാനദണ്ഡമാണ് എന്‍എംസി നടപ്പാക്കുന്നത്.

ഒഴിവുകള്‍ നികത്താത്തതും നിലവിലെ നഴ്‌സുമാരുടെ കൊഴിഞ്ഞുപോകലും മൂലം എന്‍എച്ച്എസ് കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇതാണ് എന്‍എംസിയുടെ തീരുമാനത്തെ സ്വാധീനിച്ചത്. ഇംഗ്ലണ്ടില്‍ മാത്രം 42,000 നഴ്‌സിംഗ് ഒഴിവുകള്‍ നിലവിലുണ്ട്. റിക്രൂട്ടിങ് സംവിധാനവും അവതാളത്തിലാണ്. നിലവിലെ യോഗ്യതാ മാനദണ്ഡം അനുസരിച്ചു ഒഴിവുകള്‍ നികത്താനാവാത്ത സ്ഥിതിയാണ്.
 
Other News in this category

 
 




 
Close Window