Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ശ്രീലങ്കയില്‍ നിന്ന് എത്തിയ യുവതിയെ ശബരിമലയില്‍ ഭക്തര്‍ തടഞ്ഞു: ഗര്‍ഭാശയം നീക്കിയ സ്ത്രീയാണെന്ന് പോലീസ്
Reporter
ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീയും സംഘവും ദര്‍ശനം നടത്താതെ തിരിച്ചിറങ്ങുന്നു. മരക്കൂട്ടം വരെയെത്തിയ സംഘമാണ് തിരിച്ചിറങ്ങുന്നത്. ശ്രീലങ്കയില്‍ നിന്നുള്ള സ്ത്രീയും സംഘവും ഏഴുമണിയോടെയാണ് പമ്പയിലെത്തിയത്. 47 വയസുകാരിയായ ഇവരുടെ കൂടെയുള്ളത് കുടുംബമാണ്. ഇവരുടെ ഗര്‍ഭാശയം നീക്കം ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു.

ദര്‍ശനം നടത്തണമെന്ന് പൊലീസിനോട് ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പമ്പയില്‍ നിന്ന് ഇവര്‍ സന്നിധാനത്തേക്ക് പുറപ്പെട്ടു. മരക്കൂട്ടത്തിനടുത്ത് വച്ച് ഇവരെ ചിലര്‍ പ്രായം ചോദിച്ച് തടഞ്ഞു. ഇതേതുടര്‍ന്ന് ഇവര്‍ പമ്പയിലേക്ക് മടങ്ങുകയാണ്.എന്നാല്‍ 50 വയസ് കഴിഞ്ഞ സ്ത്രീയാണ് ഇവരെന്നാണ് പൊലീസ് പറഞ്ഞത്.
 
Other News in this category

 
 




 
Close Window