Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഹര്‍ത്താലിനിടെ ചന്ദ്രന്‍ ഉണ്ണിത്താനെ കൊലപ്പെടുത്തിയതെന്നു തെളിഞ്ഞു: പ്രതികളുടെ സിപിഎം ബന്ധം പോലീസ് റിപ്പോര്‍ട്ടില്‍ ഇല്ല
Reporter
പന്തളത്ത് കല്ലേറില്‍ കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്റേത് ആസൂത്രിതകൊലപാതകമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സിപിഎം പ്രവ!ര്‍ത്തകരായ കണ്ണനും അജുവും റിമാന്‍ഡിലാണ്. ഇവരുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് റിപ്പോര്‍ട്ടിലില്ല.

ആസൂത്രിതമായാണ് അക്രമിസംഘം കല്ലേറുണ്ടായ കെട്ടിടത്തിന് മുകളില്‍ തമ്പടിച്ചത്. 'എറിഞ്ഞു കൊല്ലെടാ അവന്‍മാരെ' എന്നാക്രോശിച്ച് തുരുതുരാ കല്ലെറിഞ്ഞു. ഇതിലാണ് ചന്ദ്രന്‍ ഉണ്ണിത്താന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്. ന്യായവിരോധമായി സംഘം ചേര്‍ന്ന് അക്രമം നടത്തുകയായിരുന്നു. കരിങ്കല്‍ കഷ്ണങ്ങള്‍, ഇഷ്ടിക, സിമന്റ് കട്ടകള്‍ എന്നിവ എടുത്ത് എറിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടി സംഘത്തിലെ അംഗങ്ങളാണെന്നറിഞ്ഞുകൊണ്ടുതന്നെ ന്യായവിരോധമായി സംഘം ചേര്‍ന്നു എന്ന പരാമര്‍ശം മാത്രമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പ്രതികളുടെ രാഷ്ട്രീയപശ്ചാത്തലത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. സിപിഎം പ്രവര്‍ത്തരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരും. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു.
 
Other News in this category

 
 




 
Close Window