Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഒരു സ്ത്രീ കൂടി ശബരിമലയില്‍ കയറി; ഹര്‍ത്താല്‍ ഇല്ലേ? മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം
Reporter
രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറിയതിന് നാടാകെ ഹര്‍ത്താല്‍ നടത്തിയവര്‍ ഒരു സ്ത്രീകൂടി കയറിയതിന്റെ പേരില്‍ ഹര്‍ത്താല്‍ ആചരിക്കുന്നില്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി ഏതെങ്കിലും സ്ത്രീ കയറിയാല്‍ അപ്പോഴും ഹര്‍ത്താലുണ്ടാകുമോയെന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയില്‍ ഏതെങ്കിലും സ്ത്രീ കയറിയാല്‍ ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞ നേതാവുവരെ ഇവിടെയുണ്ട്. എന്നാല്‍, ആരുടെയും ആത്മാഹുതി ആഗ്രഹിക്കുന്നില്ല. വിശ്വാസമാണ് പ്രധാനം, കോണ്‍ഗ്രസും യുഡിഎഫും ഓര്‍ഡിനന്‍സ് വേണമെന്ന പരിഹാസ്യമായ നിലപാടാണ് എടുക്കുന്നത്. അയോധ്യാ കേസില്‍ ഈ വാദം തിരിച്ചടിയുണ്ടാക്കും.

കേരളം കൈവരിച്ച നവോത്ഥാന മൂല്യങ്ങളെ പിന്നോട്ടടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെയാണ് വനിതാ മതില്‍ സംഘടിപ്പിച്ചത്. ഒരുപാട് പ്രക്ഷോഭങ്ങളില്‍ സ്ത്രീകള്‍ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. എന്നാല്‍, ഈ വനിതാ മതില്‍ ചരിത്രത്തിലെ ഏറ്റവും പ്രത്യേകതയുള്ളത് ആയിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയെ സംഘപരിവാര്‍ സംഘര്‍ഷഭൂമിയാക്കുന്നു. ശബരിമല ദര്‍ശനം നടത്തിയ രണ്ട് വനിതകളുടെ വിവരങ്ങള്‍ പുറത്തുവന്നു. അവരെ നൂലില്‍ കെട്ടി ഇറക്കിയതല്ല. സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചില നിക്ഷിപ്ത താത്പര്യക്കാര്‍ ശ്രമിക്കുന്നു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താമെന്ന് ഇവര്‍ മനപ്പായസമുണ്ണുന്നു. ഇത്തരക്കാര്‍ക്ക് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്നു, കോണ്‍ഗ്രസ് അവര്‍ക്ക് കൂട്ടുനില്‍ക്കുന്നു. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശമുണ്ടെന്നാണ് സുപ്രീം കോടതി വിധി. ആരാധനയുടെ കാര്യത്തിലും തുല്യ അവകാശം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
Other News in this category

 
 




 
Close Window