Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ശബരിമലയില്‍ ആചാരലംഘനം നടത്തിയ കനകദുര്‍ഗയെ ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല: തല്‍ക്കാലം വാസം സര്‍ക്കാര്‍ വക ആശ്വാസ കേന്ദ്രത്തില്‍
Reporter
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ചികിത്സയ്ക്കു ശേഷം കനക ദുര്‍ഗ പെരിന്തല്‍മണ്ണയിലെത്തി. വീട്ടില്‍ താമസിപ്പിക്കുന്നതിന് ഭര്‍ത്താവും വീട്ടുകാരും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്ത്രീകള്‍ക്കു വേണ്ടിയുള്ള താല്‍ക്കാലികആശ്വാസ കേന്ദ്രമായ സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്കാണ് മാറ്റിയത്.

ഇന്നലെ രാത്രി 7 മണിയോടെയാണ് ഇവര്‍ പൊലീസ് സംരക്ഷണയില്‍ പെരിന്തല്‍മണ്ണയിലെത്തിയത്. പൊലീസ് സ്റ്റേഷനില്‍ വച്ച് ഇവരുമായും ഭര്‍ത്താവുമായും സംസാരിച്ചെങ്കിലും അങ്ങാടിപ്പുറത്തെ വീട്ടില്‍ താമസിപ്പിക്കുന്നതില്‍ ഭര്‍ത്താവ് എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് 10. 30 ഓടെയാണ് പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റിയത്. വനിതാ എസ്‌ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സുരക്ഷയൊരുക്കുന്നുണ്ട്. കുടുംബത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു കനകദുര്‍ഗയുടെ സുഹൃത്ത് പറഞ്ഞു.



ശബരിമല ദര്‍ശനത്തിനു ശേഷം അങ്ങാടിപ്പുറത്തെ വീട്ടില്‍ തിരിച്ചെത്തിയ കനക ദുര്‍ഗയും ഭര്‍തൃമാതാവ് സുമതിയമ്മയും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പരുക്കേറ്റ കനക ദുര്‍ഗയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുമതിയമ്മ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
 
Other News in this category

 
 




 
Close Window