Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
രജനീകാന്തിന്റെ മകള്‍ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു: വരന്‍ ബിസിനസുകാരന്‍
Reporter
രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. ഫെബ്രുവരി പതിനൊന്നാം തിയതി ചെന്നൈ പോയസ് ഗാര്‍ഡനിലെ രജനികാന്തിന്റെ വസതിയില്‍ വെച്ച് വിവാഹം നടക്കുമെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാവും പങ്കെടുക്കുക. തലേ ദിവസം ചെന്നൈയിലെ നക്ഷത്ര ഹോട്ടലില്‍ വിരുന്നുണ്ടാകും.

സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്.

ധനുഷ് നായകനായ 'വേലൈ ഇല്ലാ പട്ടധാരി', അനിമേഷന്‍ ചിത്രമായ 'കൊച്ചടയാന്‍' എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ.
 
Other News in this category

 
 




 
Close Window