Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
യുവതികളെ കയറ്റാന്‍ ശ്രമിച്ചത് ശബരിമലയിലെ പണപ്പെട്ടി കാലിയാക്കി: ഉടന്‍ 250 കോടി രൂപ വേണമെന്നു സര്‍ക്കാരിനോട് ദേവസ്വം ബോര്‍ഡ്
Reporter
ശബരിമല വരുമാനം കുത്തനെ കുറഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 250 കോടിയോളം രൂപ സഹായം തേടാന്‍ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മാണത്തിനുമാണ് ദേവസ്വം ബോര്‍ഡ് സഹായം തേടുന്നത്. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 98 കോടിയോളം രൂപയുടെ കുറവ് വന്നിരുന്നു.

ക്ഷേത്രങ്ങളുടെ വരുമാനത്തിലുണ്ടായ കുറവ് പൂര്‍ണമായി തിട്ടപ്പെടുത്തിയ ശേഷം ആവശ്യമായ തുക സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കും. വ്യാഴാഴ്ച അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ ദേവസ്വം ബോര്‍ഡിനുളള ആദ്യ ഘട്ട സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.

ശബരിമല വരുമാനത്തില്‍ 100 കോടി രൂപയുടെ കുറവുണ്ടായാലും അത് നികത്താനുള്ള സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window