Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ബാലഭാസ്‌കറിന്റെ അച്ഛന്റെ പരാതി പ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ ഡിജിപി ഉത്തരവിട്ടു
Reporter
അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ബാല ഭാസ്‌ക്കറിന്റെ അച്ഛന്‍ സി കെ ഉണ്ണി നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്. ഒരു ഐ പി എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ പരാതിയില്‍ ആവശ്യപ്പെട്ടത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ല എന്നായിരുന്നു പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന്റെ നിഗമനം.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന പൊലീസിന്റെ കണ്ടെത്തല്‍ ശരിയല്ലെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ ആരോപിച്ചിരുന്നു. മരണത്തില്‍ ദുരൂഹയുണ്ടെന്ന പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബാലഭാസ്‌കറിന്റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുന്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാണെന്നും മകന്റെ മരണം സംഭവിച്ചത് കരുതി കൂട്ടി നടത്തിയ അപകടത്തില്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ അറിയാമെന്നുമാണ് സി കെ ഉണ്ണിയുടെ ആരോപണം.
 
Other News in this category

 
 




 
Close Window