Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത: ആരോപണം ഉന്നയിച്ചത് ഭാര്യ സീന
Reporter
സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി ഭാര്യ സീന ഭാസ്‌കര്‍. ബ്രിട്ടോയുടെ പെട്ടെന്നുള്ള മരണത്തെക്കുറിച്ച് ഇപ്പോഴും സംശയമുണ്ടെന്ന് സീന കൊച്ചിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം ബ്രിട്ടോയ്ക്ക് കൃത്യസമയത്ത് ചികിത്സ കിട്ടാന്‍ വൈകിയതാണ് മരണകാരണമായതെന്ന് ചികിത്സിച്ച ഡോക്ടര്‍ അബ്ദുള്‍ അസീസും വെളിപ്പെടുത്തി. എന്നാല്‍ ദുരൂഹതയില്ലെന്ന് തോന്നിയതുകൊണ്ടാണ് പോസ്റ്റ് മോര്‍ട്ടം വേണ്ടെന്ന് എഴുതിക്കൊടുത്തതെന്നും പാര്‍ട്ടിയോട് ആലോചിച്ച് എടുത്ത തീരുമാനമാണതെന്നും സിപിഎം പ്രാദേശികനേതൃത്വവും പറയുന്നു.

ഡിസംബര്‍ 31ന് തൃശൂരില്‍ വച്ചാണ് സൈമണ്‍ ബ്രിട്ടോ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് പോലെ സൈമണ്‍ ബ്രിട്ടോയ്ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ലെന്നാണ് ഭാര്യ സീന ഭാസ്‌കര്‍ പറയുന്നത്. 'മെഡിക്കല്‍ റിപ്പോര്‍ട്ടിലെ പല വിവരങ്ങളും തെറ്റാണ്. പ്രായം പോലും ശരിയായല്ല രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലെ സത്യാവസ്ഥ ഇപ്പോഴും അറിയില്ല. പാര്‍ട്ടിയ്‌ക്കേ ഇതിലെ സത്യാവസ്ഥ വെളിപ്പെടുത്താനാകൂ' സീന പറയുന്നു.
 
Other News in this category

 
 




 
Close Window