Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് യുഎഇ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചു
Reporter
യുഎഇ കോടതികളില്‍ ഹിന്ദിയെ മൂന്നാം ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്തി ചരിത്രമെഴുതി. ഇതോടെ യുഎഇയിലെ കോടതികളില്‍ അറബി, ഇംഗ്ലീഷ് ഭാഷകള്‍ക്കൊപ്പം ഇനി ഹിന്ദിയും ഉപയോഗിക്കാനാവും. ഇന്ത്യയില്‍ നിന്നുള്ള ലക്ഷക്കണിക്ക് പ്രവാസികള്‍ക്കാണ് ഈ തീരുമാനം പ്രയോജനപ്പെടുക. യുഎഇയുടെ ജനസംഖ്യയുടെ 30 ശതമാനം ഇന്ത്യക്കാരാണ്. ഏകദേശം 2.6 മില്യണ്‍ പ്രവാസി ഇന്ത്യക്കാര്‍ ഇവിടെയുണ്ടെന്നാണ് കണക്ക്.

തൊഴില്‍ വ്യവഹാരങ്ങളില്‍ നിയമപരമായ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് ഹിന്ദി ഉള്‍പ്പെടുത്താനുള്ള നിര്‍ണായക തീരുമാനമെടുത്തതെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഹിന്ദി ഭാഷ മാത്രം വശമുള്ളവര്‍ക്ക് രാജ്യത്ത് നിലവിലെ നിയമനടപടികളെ കുറിച്ചും, അവകാശങ്ങള്‍ ചുമതലകള്‍ എന്നിവയെ കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ ഇത് സഹായമാവും എന്നാണ് കരുതുന്നത്. കൂടാതെ രജിസ്‌ട്രേഷന്‍ നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് (എ.ഡി.ജെ.ഡി) വെബ്‌സൈറ്റ് ഹിന്ദിയിലും ലഭ്യമാകും.
 
Other News in this category

 
 




 
Close Window