Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
കോഴിക്കോടു നിന്നു പറന്നുയര്‍ന്ന വിമാനത്തിലെ യാത്രക്കാരുടെ മൂക്കില്‍ നിന്നു ചോര വരാന്‍ കാരണം എയര്‍ ക്രാഫ്റ്റ് പ്രഷറൈസേഷന്‍ തകരാറ്
Reporter
വിമാനത്തിനകത്ത് മര്‍ദവ്യത്യാസമുണ്ടായതിനെത്തുടര്‍ന്ന് യാത്രക്കാര്‍ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്ത് – കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നാലു യാത്രക്കാരുടെ മൂക്കില്‍നിന്ന് രക്തം വന്നു. മറ്റു ചിലര്‍ക്ക് കടുത്ത ചെവിവേദന അനുഭവപ്പെട്ടു. ഇന്നലെ ഉച്ചയോടെ പുറപ്പെട്ട വിമാനം തിരിച്ചിറക്കി. നാലുപേരെയും വിമാനത്താവളത്തിലെ ഡോക്ടര്‍ പരിശോധിച്ചു. പ്രശ്‌നം പരിഹരിച്ച ശേഷം വൈകിട്ട് കോഴിക്കോട് വിമാനത്താവളത്തിലെത്തി.

ഐഎക്‌സ് – 350 നമ്പര്‍ വിമാനം മസ്‌കത്ത് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് വൈകാതെയാണ് പ്രശ്‌നമുണ്ടായത്. അതേ വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കി. യാത്രക്കാരെ മെഡിക്കല്‍ ഏരിയയിലേക്ക് മാറ്റി പരിശോധിച്ച് അപകടാവസ്ഥയില്ലെന്ന് ഉറപ്പാക്കി. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുകയും ചെയ്തു.

മൂന്നു കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരാണ് ബോയിങ് 737–8 വിഭാഗത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. എയര്‍ക്രാഫ്റ്റ് പ്രഷറൈസേഷന്‍ പ്രശ്‌നം മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്പ്രസ് അറിയിച്ചു.
 
Other News in this category

 
 




 
Close Window