Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു: അമേരിക്കയില്‍ ശബരിമലയെ വെല്ലുന്ന പ്രതിഷേധം
Reporter
അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. മെക്‌സിക്കന്‍ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിമര്‍ശനവുമായെത്തി. അതേസമയം ട്രംപിന്റെ സ്വപ്ന പദ്ധതിയായ മെക്‌സിക്കന്‍ മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്.
മെക്‌സിക്കന്‍ മതിലിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിനെ മറികടന്ന് ഫണ്ട് വിനിയോഗിക്കാനുള്ള നീക്കം അധികാര ദുര്‍വിനിയോഗമാകുമെന്നായിരുന്നു വിമര്‍ശനം.
പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കൊപ്പം റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം അനുവദിക്കാനുള്ള ബില്ലില്‍ ഒപ്പിടുന്നതിനൊപ്പം ട്രംപ് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
Other News in this category

 
 




 
Close Window