Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ടിവിയുടെ മുന്നിലിരുന്ന് ക്രിക്കറ്റ് കളി കണ്ട് ആവേശം കൊള്ളുന്നവര്‍ അറിയുക: യുദ്ധം മത്സരമല്ല: മുന്‍ ലെഫ്. ജനറല്‍ ശരത് ചന്ദ് പറയുന്നു
Reporter
യുദ്ധത്തെക്കുറിച്ച് പറയാനെളുപ്പമാണ്, പക്ഷേ അത് ചിന്തിച്ചെടുക്കേണ്ട തീരുമാനമാണെന്ന് റിട്ടയേഡ് ലെഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ്. ജമ്മു കശ്മീര്‍ മേഖലയില്‍ പ്രധാന സൈനിക ചുമതലകള്‍ നിര്‍വഹിച്ചിട്ടുള്ള സൈനിക ഓഫീസര്‍ ആയിരുന്നു ശരത് ചന്ദ്. പുല്‍വാമ ഭീകരാക്രമണത്തിന് എതിരായി പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന് തന്നെയാണ് രാഷ്ട്രത്തിന്റെ വികാരം. പക്ഷേ നേരത്തേ വിളിച്ചുപറഞ്ഞിട്ട് അടിക്കാന്‍ ചെന്നാല്‍ തിരിച്ച് അടികൊള്ളും. അതുകൊണ്ടാണ് നടപടി തീരുമാനിക്കാന്‍ സേനയ്ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയത്. പക്ഷേ സര്‍ക്കാരിന്റെയും സേനാവിഭാഗങ്ങളുടേയും മേല്‍ മാധ്യമങ്ങളും ജനങ്ങളും സമ്മര്‍ദ്ദം ചെലുത്തരുത്. യുദ്ധം ക്രിക്കറ്റുകളിയല്ലെന്നും ലെഫ്. ജനറല്‍ ശരത് ചന്ദ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

യുദ്ധം ചെറിയ കളിയല്ല

ഒരു സാമ്പ്രദായിക യുദ്ധം ചെറിയ കാര്യമല്ല. ജീവന്‍ പോലും കണക്കാക്കാതെയാണ് സൈന്യം മുന്നോട്ടുപോകുന്നത്. സൈന്യത്തിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണ നിലനില്‍ക്കണം. ആര്‍ക്ക് എപ്പോള്‍ വെടി കിട്ടുമെന്നറിയില്ല, മുമ്പില്‍ നില്‍ക്കുന്നവര്‍ക്ക് തന്നെ ആദ്യം വെടി കൊള്ളണമെന്നും ഇല്ല. ചില പ്രദേശങ്ങള്‍ മാത്രം കേന്ദ്രീകരിച്ചുള്ള യുദ്ധമാണ് സൈന്യം തെരഞ്ഞെടുക്കാന്‍ ഇടയുള്ള മറ്റൊരു വഴി. പക്ഷേ ആ തരത്തിലുള്ള 'ലിമിറ്റഡ് വാര്‍' കശ്മീരില്‍ മാത്രമായി നില്‍ക്കും എന്ന് പറയാനാവില്ല. ശത്രുവിന് അത് പുറത്തേക്ക് വ്യാപിപ്പിക്കാനാകും. പുറത്തുള്ള ശക്തികളും അതില്‍ പങ്കുചേരാന്‍ ഇടയുണ്ട്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് മാതൃകയിലുള്ള 'സ്റ്റാന്‍ഡ് ഓഫ് സ്‌ട്രൈക്ക്' ആക്രമണമാണ് മറ്റൊരു സാധ്യത. ഇതില്‍ എന്തുവേണം എന്നതില്‍ സൈന്യവും സര്‍ക്കാരും ചേര്‍ന്ന് തീരുമാനം എടുക്കട്ടെയെന്നും ലെഫ്. ജനറല്‍ ശരത് ചന്ദ് പറഞ്ഞു.

പുല്‍വാമയില്‍ നടന്നത് പാകിസ്ഥാന്റെ പദ്ധതി തന്നെ

പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റിയ ചാവേറിന് ആക്രമണത്തില്‍ വളരെ ചെറിയ പങ്കേയുള്ളൂവെന്ന് ശരത് ചന്ദ് പറയുന്നു. വളരെ സമയമെടുത്ത്, വളരെ വലിയ ആസൂത്രണം ഇതിന് പിന്നില്‍ നടന്നിട്ടുണ്ട്. നൂറ് കിലോഗ്രാം ആര്‍ഡിഎക്‌സ് സംഭരിക്കുന്നത് പോലും ആ പ്രദേശത്ത് എളുപ്പമുള്ള കാര്യമല്ല. സ്‌ഫോടനത്തിന് ഉപയോഗിച്ച 350 കിലോഗ്രാം ആര്‍ഡിഎക്‌സ് ചെറിയ അളവില്‍ പലയിടത്തുനിന്നായി എത്തിച്ചതാകും. അതിനും വളരെ സമയം എടുത്തിട്ടുണ്ടാകും. ഇക്കാര്യത്തില്‍ ഇന്റലിജന്‍സ് പിഴവ് ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പാണ്. ഇത്രയും വലിയ അളവില്‍ സ്‌ഫോടകവസ്തുക്കള്‍ കാറില്‍ പുറത്തു കാണാത്ത രീതിയില്‍ ഘടിപ്പിക്കുകയും അതില്‍ ഡിറ്റണേറ്റര്‍ പിടിപ്പിക്കുകയും ഒക്കെ ഒരു പ്രൊഫഷണലിന് മാത്രം ചെയ്യാനാകുന്ന കാര്യമാണ്. തെക്കന്‍ കശ്മീരിലെ തീവ്രവാദികള്‍ക്ക് ഇത്ര വലിയ ഒരു ആക്രമണത്തെപ്പറ്റി ചിന്തിക്കാനോ ആസൂത്രണം ചെയ്യാനോ നടപ്പാക്കാനോ ഉള്ള കഴിവ് ഇന്നില്ല. അതുകൊണ്ട് ആക്രമണത്തിന്റെ ആസൂത്രണം പാകിസ്ഥാനിലാണ് ആസൂത്രണം നടന്നത് എന്നുറപ്പാണ്. ചാവേര്‍ വാഹനം തയ്യാറാക്കുന്ന വിദഗ്ധര്‍ പാകിസ്ഥാനില്‍ നിന്ന് എത്തിയിട്ടുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 




 
Close Window