Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടന്ന 45 പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി
Reporter
ഭാര്യമാരെ നാട്ടില്‍ ഉപേക്ഷിച്ച് വിദേശത്ത് താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചതായി സ്ഥിരീകരണം. ഇതുവരെ ഇത്തരത്തില്‍ ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കിയെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി വ്യക്തമാക്കി. പ്രവാസികള്‍ വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയി മുങ്ങുന്ന കേസുകളില്‍ ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നുണ്ട്. ഇതിന് ശേഷം 45 പേരുടെ പാസ്പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയതായി മനേകാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാകേഷ് ശ്രീവാസ്തവയാണ് ഏജന്‍സി ചെയര്‍മാന്‍. പ്രവാസി ഭര്‍ത്താക്കന്‍മാര്‍ ഉപേക്ഷിച്ച് പോകുന്ന സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ബില്‍ ഗവണ്‍മെന്റ് രാജ്യസഭയില്‍ അവതരിപ്പിച്ചെങ്കിലും ഇവിടെ തടസ്സങ്ങള്‍ നേരിട്ട് ഇത് പാസാകാതെ കിടക്കുകയാണെന്നും മനേകാ ഗാന്ധി പറഞ്ഞു.

പ്രവാസി ഇന്ത്യക്കാരുടെ വിവാഹ രജിസ്ട്രേഷന്‍, 1967ലെ പാസ്പോര്‍ട്സ് ആക്ട്, 1973ലെ ക്രിമിനല്‍ നടപടിക്രമങ്ങളുടെ ഭേദഗതി എന്നിവയാണ് ബില്‍ ലക്ഷ്യമിട്ടത്. വിദേശകാര്യ മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവര്‍ സംയുക്തമായാണ് ബില്‍ ആവിഷ്‌കരിച്ചത്.
 
Other News in this category

 
 




 
Close Window