|
ഗ്രാഫൈന്‍ ഉപയോഗിച്ചുള്ള ഫില്‍ട്ടറിങ് രീതിയാണിത്. കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും ഈ കണ്ടെത്തലെന്ന് രാഹുല്‍ വ്യക്തമാക്കുന്നു. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ ഗ്രാഫെനെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെറ്റീരിയല്‍സ് ഫിസിക്‌സ് പ്രൊഫസറായി പ്രവര്‍ത്തിച്ച് വരവേയാണ് രാഹുല്‍ ഈ നേട്ടം കൈവരിച്ചത്. ഗ്രൈഫൈന്‍ ഓക്‌സൈഡ് മെമ്പറന്‍സ് ഒരു അരിപ്പയായി ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ വെള്ളത്തില്‍ നിന്ന് ഉപ്പിനെ വേര്‍തിരിക്കാനാകുമെന്ന് രാഹുല്‍ കണ്ടെത്തിയിരിക്കുകയാണ്.
ഗ്രാഫൈന്‍ വലിയ സാധ്യതകള്‍ക്ക് വഴി തുറക്കുകയാണെന്ന് നാച്വറല്‍ നാനോ ടെക്‌നോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ രാഹുല്‍ പറയുന്നു. ഗ്രാഫൈന്‍ ഓക്‌സൈഡ് മെമ്പറന്‍സുകള്‍ പുതിയ ഫില്‍ട്രേഷന്‍ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ഫല പ്രദമായി ഉപയോഗിക്കാനുള്ള സാധ്യകളും രഹുല്‍ വിശദീകരിക്കുന്നു. ഇങ്ങനെ ശുദ്ധീകരിച്ച ജലം ആരോഗ്യത്തിനും ഗുണകരമാണ്. നിലവില്‍ ഇന്ത്യയിലാകെ നൂറു മില്യണോളം പേര്‍ ജല ദൗര്‍ലഭ്യം നേരിടുന്നു.
ഗ്രാഫൈന്‍ ഉത്പാദനത്തില്‍ ഇന്ത്യ മുന്നിലാണെന്നും രാജ്യത്ത് പുതിയ ടെക്‌നോളജിക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.വാട്ടര്‍ ഫില്‍ട്രേഷനെ സഹായിക്കുന്ന ഗ്രാഫൈന്‍ ടെക്‌നോളജി വികസിപ്പിക്കാന്‍പോര്‍ട്ടബിള്‍ ആന്‍ഡ് റീ യൂസബിള്‍ വാട്ടര്‍ ഫില്‍ട്രേഷന്‍ സിസ്റ്റങ്ങളുടെ നിര്‍മ്മാതാവായ ലൈഫ് സേവര്‍ രാഹുലിന്റെ ടീമിനൊപ്പം ചേരുന്നുണ്ട് . |