Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
Teens Corner
  Add your Comment comment
രണ്ടു പുരുഷന്മാര്‍ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു കേരളത്തില്‍. മലയാളികള്‍ക്കിടയില്‍ ഇതു രണ്ടാമത്തെ സ്വവര്‍ഗ വിവാഹമാണ്. പ്രീ വെഡിംഗ് ചിത്രങ്ങള്‍ ഇവര്‍ പങ്കു വച്ചിരിക്കുന്നു.
Reporter
നികേഷിനും സോനുവിനും പിന്നാലെ കേരളത്തില്‍ മറ്റൊരു ഗേ വിവാഹം കൂടി നടക്കാന്‍ പോവുകയാണ്. നിവേദ്, റഹീം എന്നിവരാണ് തങ്ങള്‍ ഉടന്‍ വിവാഹിതരാകുന്നുവെന്ന പ്രഖ്യാപനവുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. നിവേദ് ഫേസ്ബുക്കില്‍ പങ്കുവച്ച പ്രീ വെഡിംഗ് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഒരു സ്വകാര്യ സ്ഥാപനത്തില്‍ ക്ലയിന്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ്. താനൊരു ഗേ ആയതിനാല്‍ കുടുംബത്തില്‍ നിന്നുപോലും ഒറ്റപ്പെടലുണ്ടായ അനുഭവങ്ങള്‍ യുവാവ് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇവര്‍ക്ക് ആശംസകളുമായി ധാരാളം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window