|
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാന്‍ ദൃശ്യം മോഡല്‍ പയറ്റിയാണ് പ്രേം കുമാറും കാമുകിയും മൂന്ന് മാസത്തോളം പിടിച്ചു നിന്നത്. കൊലപ്പെടുത്തിയ ശേഷം വിദ്യയുടെ മൃതദേഹം ഒരു ദിവസത്തോളം വാടക വീട്ടില്‍ സൂക്ഷിച്ചു, പിന്നീട് ഇവിടെ നിന്നും കാറില്‍ കയറ്റി തിരുനെല്‍വേലിക്കടുത്ത് കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. തമിഴ്‌നാട് പൊലീസ് മൃതദേഹം കണ്ടെത്തിയെങ്കിലും അജ്ഞാത മൃതദേഹമെന്ന് കണക്കാക്കി സംസ്‌കരിക്കുകയായിരുന്നു.
വിദ്യയുടെ മൊബൈല്‍ ഫോണ്‍ നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിക്കടുത്ത് ഓണ്‍ ആക്കി ഉപേക്ഷിക്കുകയായിരുന്നു. മുന്‍പും നാലഞ്ച് തവണ വിദ്യയെ കാണാതായിട്ടുണ്ട്. ചെറിയ ഇടവേളയ്ക്ക് ശേഷം തിരികെ എത്തുന്ന സ്വഭാവമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. ഇതും കൊലപാതകത്തെ മൂടിവയ്ക്കുവാന്‍ പ്രേംകുമാറിനെ സഹായിച്ചു.
ഉദയംപേരൂരില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂര്‍ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്. വിദ്യയുടെ ഭര്‍ത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. മൂന്ന് മാസം മുന്‍പാണ് ഉദയംപേരൂര്‍ സ്വദേശിയായ വിദ്യയെ ഭര്‍ത്താവായ പ്രേംകുമാര്‍ കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. സ്‌കൂള്‍ റീയൂണിയന്‍ പരിപാടിക്കിടെ പ്രേംകുമാര്‍ സ്‌കൂള്‍ പഠനകാലത്തെ കാമുകിയായ സുനിതയെ കണ്ടെത്തിയതോടെയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. റീയൂണിയന്‍ പരിപാടി നടക്കുന്ന സമയത്ത് സുനിത ഭര്‍ത്താവിനൊപ്പം ഹൈദരാബാദിലായിരുന്നു താമസിച്ചിരുന്നത്. തന്റെ ഇഷ്ടം പൂര്‍വകാമുകിയോട് വെളിപ്പെടുത്തുകയും അനുകൂലമായ പ്രതികരണം ഇവരില്‍ നിന്നും ലഭിക്കുക കൂടി ചെയ്തതോടെ ഭാര്യയെ ഒഴിവാക്കുവാനായി പ്രേംകുമാര്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു.
മൂന്ന് മാസം മുന്‍പ് കാണാതായ യുവതിയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നിരുന്നു. മൂന്ന് മാസം മുന്‍പ് കാണാതായ ചേര്‍ത്തല സ്വദേശിയായ വിദ്യയെയാണ് ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് ആസൂത്രണത്തോടെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് പേയാടുള്ള വീട്ടില്‍ വച്ചാണ് വിദ്യയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. തൃപ്പൂണിത്തുറയിലെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.
സ്‌കൂള്‍ റീയൂണിയനില്‍ വച്ചാണ് പ്രേംകുമാര്‍ മുന്‍ സഹപാഠിയായ തിരുവനന്തപുരം സ്വദേശി സുനിതയെ കണ്ടുമുട്ടുന്നത്. റീയൂണിയനു ശേഷം സുനിതയുമായി അടുത്ത പ്രേംകുമാര്‍ ഭാര്യയെ കൊലപ്പെടുത്തി കാമുകിക്കൊപ്പം ജീവിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി തന്ത്രപൂര്‍വം പ്രേംകുമാര്‍ വിദ്യയെ തിരുവനന്തപുരത്ത് പേയാടുള്ള വില്ലയിലേക്ക് കൊണ്ടുവരികയായിരുന്നു. വിദ്യയ്ക്ക് മദ്യം നല്‍കിയ ശേഷമാണ് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന സമയത്ത് സുനിതയും സംഭവസ്ഥലത്തുണ്ടായിരുന്നു. ഏറെനാളായി ഇവിടെ ഭാര്യാ ഭര്‍ത്താക്കന്‍മാരായി പ്രേംകുമാറും സുനിതയും താമസിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ദൃശ്യം മോഡലില്‍ മൃതദേഹം ഒളിപ്പിക്കുവാനും തെളിവ് നശിപ്പിക്കുവാനും ഇവര്‍ ശ്രമിച്ചതായും പൊലീസ് അറിയിച്ചു. മൃതദേഹം തിരുനെല്‍വേലിയില്‍ എത്തിച്ച് ചതുപ്പില്‍ കുഴിച്ചിടുകയായിരുന്നു.
ഇതിനു ശേഷം ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ വിദ്യയെ കാണാനില്ലെന്നു പ്രേംകുമാര്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നല്‍കിയതും |