Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
ജോലിക്കാര്‍ക്ക് ആഴ്ചയില്‍ ക്യാഷ് പേമെന്റ്; വാടകയ്ക്ക് താമസിക്കുന്നവരെ ഇറക്കി വിടാന്‍ അനുവദിക്കില്ല: പ്രധാനമന്ത്രി
Reporter
ജോലിക്കാര്‍ക്ക് ആഴ്ചയില്‍ ക്യാഷ് പേയ്‌മെന്റ് നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം എന്ന നിലയിലാണ് ഇത് പരിഹണിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ നിലവിലെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് സിസ്റ്റം ഭേദഗതി ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകളും ട്രഷറി പരിഗണിക്കുന്നുണ്ട്.

സ്വകാര്യ വാടകക്കാരെ ഇറക്കിവിടുന്നതില്‍ നിന്നും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ ഉറപ്പുനല്‍കിയിട്ടുണ്ട്. വാടകക്കാരെ അടുത്ത മൂന്ന് മാസത്തേക്കെങ്കിലും പുറത്താക്കാന്‍ വീട്ടുടമകള്‍ക്കു സാധിക്കില്ല. വൈറസ് മുന്നേറുന്ന പശ്ചാത്തലത്തില്‍ ബിസിനസ്സുകള്‍ സാമ്പത്തിക സമ്മര്‍ദം നേരിടുന്നത് ഒഴിവാക്കാന്‍ ചാന്‍സലര്‍ റിഷി സുനാക് 330 ബില്ല്യണ്‍ പൗണ്ടിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓരോ ജോലിക്കാര്‍ക്കും പണം നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കൂടാതെ വാറ്റ് ബില്ലുകള്‍ നീട്ടിവെച്ച്, നാഷണല്‍ ഇന്‍ഷുറന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. യൂട്ടിലിറ്റി ബില്ലുകള്‍ സര്‍ക്കാര്‍ അടയ്ക്കാനും, കൗണ്‍സില്‍ ടാക്‌സ് റദ്ദാക്കാനുമാണ് യുകെ സര്‍ക്കാരിന്റെ സ്വന്തം ഒബിആര്‍ ഫിനാന്‍ഷ്യല്‍ വാച്ച്‌ഡോഗ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ നിരക്കായ 0.1 ശതമാനത്തിലേക്ക് താഴ്ത്തി. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പലിശ നിരക്ക് ഇത്തരത്തില്‍ താഴ്ത്തിയിരിക്കുന്നത്. രാജ്യം നേരിടുന്നത് ഇതുവരെ നേരിട്ടിട്ടില്ലാത്ത സാമ്പത്തിക അടിയന്തരാവസ്ഥയാണെന്ന് ചാന്‍സലര്‍ റിഷി സുനാക് പറഞ്ഞു. മൂന്നു മാസത്തെ മോര്‍ട്ട്‌ഗേജ് ഹോളിഡേ പ്രഖ്യാപിച്ചതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. ജോലിയും ബിസിനസും പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തില്‍ മോര്‍ട്ട്‌ഗേജ് മലയാളി സമൂഹത്തിനടക്കം വലിയ വെല്ലുവിളിയാകുമായിരുന്നു. മാത്രമല്ല, കൊറോണ മൂലം പ്രതിസന്ധിയിലാകുന്ന ബിസിനസുകള്‍ക്ക് ആവശ്യമുള്ള ഫണ്ട് ബാങ്കുകള്‍ ലഭ്യമാക്കും. അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ബിസിനസ് റേറ്റ് സസ്‌പെന്‍ഡ് ചെയ്തു.
 
Other News in this category

 
 




 
Close Window