Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
അസോസിയേഷന്‍
  Add your Comment comment
കോള്‍ചെസ്റ്റെര്‍ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി
Text By: Team ukmalayalampathram

ജനൂവരി ആറാം തീയതി കോള്‍ചെസ്റ്ററിന് സമീപമുള്ള നൈലന്റ് വില്ലേജ് ഹാളില്‍ വെച്ച് നടന്ന ക്രിസ്തുമസ് ആഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി. മുന്‍ നിശ്ചയിച്ച പ്രകാരം കൃത്യം അഞ്ചരമണിക്ക് തന്നെ കുട്ടികളുടെ നേറ്റിവിറ്റിയോടു കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇടവേളകളില്ലാതെ വിവിധ കലാരൂപങ്ങള്‍ ഒന്നിടവിട്ട് അരങ്ങ് തകര്‍ത്തപ്പോള്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ നേര്‍ക്കാഴ്ചയാണ് കോള്‍ചെസ്റ്റര്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. കൊച്ചുകുട്ടികളുടെ ക്രിസ്തുമസ് ഡാന്‍സുകള്‍ ഉള്‍പ്പടെ വിവിധ കലാപരിപാടികളുടെ ദൃശ്യ വിരുന്ന് കാണികളുടെ മനം കുളിര്‍ത്തു. ഭദ്രം സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച 'ചിലപ്പതികാരം' ഡാന്‍സ് ഡ്രാമ മുതല്‍ തമിഴ് ഇതിഹാസ കഥയുടെ ചുവടുപിടിച്ചുള്ള 'പൊന്നിയിന്‍ സെല്‍വം' വരെയുള്ള നൃത്ത രൂപങ്ങള്‍ കാണികള്‍ക്ക് നവ്യാനൂഭവമായി. കൂടാതെ കോള്‍ചെസ്റ്റര്‍ സീനിയര്‍ ടീം അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ആഘോഷങ്ങള്‍ക്കിടയിലും കമ്മ്യൂണിറ്റിയുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചു. യുക്മ കലാമേളയില്‍ സമ്മാനര്‍ഹരായ കുട്ടികളെ ആദരിക്കുകയും കോള്‍ചെസ്റ്റര്‍ കമ്മ്യൂണിറ്റിലെ സുപരിചിതനായ ഉണ്ണി പിള്ളയുടെ നിര്യാണത്തില്‍ ഒരു മിനിട്ട് നിശബ്ദത പാലിച്ച് അനുസ്മരണവും രേഖപ്പെടുത്തി. യുക്മ കലാമേളയിലെ വിജയികള്‍ യുകെയിലെ പ്രശസ്ത റോബോട്ടിക് സര്‍ജനൂം കോള്‍ചെസ്റ്റര്‍ മലയാളിയുമായ സുഭാഷ് വാസുദേവനില്‍ നിന്നൂം സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. വിഭവ സമൃദ്ധമായ ക്രിസ്തുമസ് വിരുന്ന് ഏവരും ആസ്വദിച്ചു. രാത്രി പത്തര മണിയോടുകൂടി ആഘോഷ പരിപാടികള്‍ക്ക് തിരശ്ശീല വീണൂ. പ്രസിഡന്റ് ഷനില്‍ അരങ്ങത്ത് സ്വാഗതവും സെക്രട്ടറി തോമസ് മാറാട്ടുകളം നന്ദിയും പറഞ്ഞു. കമ്മ്യൂണിറ്റി അംഗമായ മാത്യൂ വര്‍ഗ്ഗീസ് ക്രിസ്തുമസ് സന്ദേശം നല്കി. കമ്മറ്റി അംഗങ്ങളായ സുമേഷ് മേനോന്‍, അജയ്, സീന ജിജോ, ആദര്‍ശ് കുര്യന്‍, ഷാജി പോള്‍, തോമസ് രാജന്‍, റീജ, ടോമി പാറയ്ക്കല്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

 
Other News in this category

 
 




 
Close Window