Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
കോണ്‍ഗ്രസ് നേതാക്കള്‍ ഒഐസിസി പ്രതിനിധികളുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തി
Reporter
ആഗോള തലത്തില്‍ കോവിഡ് 19 ന്റെ താണ്ഡവം തുടരുമ്പോള്‍ അതില്‍പ്പെട്ടുപോയ പ്രവാസി മലയാളികളുടെ ആവലാതികളും ബുദ്ധിമുട്ടുകളും കേട്ടറിയാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നതിനുമായി ഒഐസിസിയുടെ നേതൃത്വത്തില്‍ നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സ് വിജയകരമായി.

കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുമായി യൂറോപ്പ്, ഗള്‍ഫ്, അമേരിക്ക,ആഫ്രിക്ക എന്നിവിടങ്ങളിലെ 28 രാജ്യങ്ങളില്‍ നിന്നും ഒഐസിസിയുടെ 50 ലേറെ പ്രതിനിധികള്‍ പങ്കെടുത്തു.

യൂറോപ്പിലെ 14 രാജ്യങ്ങളില്‍ നിന്നും ഒഐസിസിയുടെ 23 പ്രതിനിധികള്‍ പങ്കെടുത്തു.ഒഐസിസി ഗ്‌ളോബല്‍ സെക്രട്ടറിയും യൂറോപ്പ് കോഓര്‍ഡിനേറ്ററുമായ ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ (ജര്‍മനി) യൂറോപ്പ് സെക്ഷന്‍ മോഡറേറ്റ് ചെയ്തു.

യൂറോപ്പില്‍ നിന്നും സിറോഷ് ജോര്‍ജ് (ഓസ്ട്രിയ),ഫാസില്‍ മൊയ്തീന്‍ (ചെക്ക് റിപ്പബ്‌ളിക്),ബിനോയ് സെബാസ്‌ററ്യന്‍ (ഡെന്‍മാര്‍ക്ക്),സോജന്‍ മണവാളന്‍ (ഡെന്‍മാര്‍ക്ക്), റെനെ ജോസ് (ഫ്രാന്‍സ്), ജോസ് പുതുശേരി (ജര്‍മനി), മഹേഷ് കുന്നത്ത് (ഹംഗറി), ലിങ്ക്വിന്‍സ്‌ററാര്‍ മറ്റം (അയര്‍ലന്‍ഡ്), റോണി കുരിശിങ്കല്‍പറമ്പില്‍ (അയര്‍ലന്‍ഡ്), ഡോ.ജോസ് വട്ടക്കോട്ടയില്‍ (ഇറ്റലി),ബിജു തോമസ് (ഇറ്റലി),മുഹമ്മദ് ഷബീബ് മുണ്ടക്കാട്ടില്‍ (പോര്‍ച്ചുഗല്‍), രാഹുല്‍ പീതാംബരന്‍(സ്‌ളൊവാക് റിപ്പബ്‌ളിക്),ഫാ. ഷെബിന്‍ ചീരംവേലില്‍ (സ്‌പെയിന്‍), ജെറിന്‍ എല്‍ദോസ് (സ്വീഡന്‍),

വിഘ്‌നേഷ് തറയില്‍ (സ്വീഡന്‍), ജോബിന്‍സണ്‍ കോട്ടത്തില്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്), ജോയ് കൊച്ചാട്ട് (സ്വിറ്റ്‌സര്‍ലന്‍ഡ്),ടി. ഹരിദാസ് (യുകെ), കെ.കെ. മോഹന്‍ദാസ് (യുകെ),സുജു ഡാനിയേല്‍(യുകെ),ജോസ് കുമ്പിളുവേലില്‍ (പ്രസ്സ് മീഡിയ (ജര്‍മനി/യൂറോപ്പ്) എന്നിവര്‍ പങ്കെടുത്തു.

ലോകത്തെവിടെയും രോഗം മഹമാരിയായി പകരുമ്പോള്‍ വിവിധ രാജ്യങ്ങളില്‍ കഴിയുന്ന മലയാളി സമൂഹത്തിന്റെ നിലവിലെ പ്രശ്‌നങ്ങള്‍ പങ്കെടുത്ത ഓരോ പ്രതിനിധികളും അവതരിപ്പിച്ചത് വളരെ ശ്രദ്ധാപൂര്‍വ്വം കേട്ടു മനസിലാക്കിയ നേതാക്കള്‍ കെപിസിസിയുടെയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും എത്രയും വേഗം പരിഹാരം കാണുമെന്നും ഉറപ്പു നല്‍കി. ചില രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ കൂടുതലായി പ്രതിപക്ഷനേതാവ് പ്രതിനിധികളില്‍ നിന്നും ചോദിച്ചറിഞ്ഞത് പ്രശ്‌നങ്ങളെ കൂടുതല്‍ പഠിച്ച് സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്താനാകുമെന്ന് നേതാക്കള്‍ അറിയിച്ചു.

കെ.പി.സി.സി ആസ്ഥാനത്തു സംഘടിപ്പിച്ച വീഡിയോ കോണ്‍ഫ്രന്‍സില്‍ ഏതാണ്ട് അഞ്ചരരമണിക്കൂര്‍ നീണ്ടുനിന്ന സംവാദത്തില്‍ നേതാക്കള്‍ക്ക് ഓരോ രാജ്യങ്ങളിലെയും പ്രതിനിധികളുമായി സംവദിയ്ക്കാനായി. ഏപ്രില്‍ 14 ചെവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് ആരംഭിച്ച യോഗത്തില്‍ പങ്കെടുത്ത എല്ലാ പ്രതിനിധികള്‍ക്കും പറയാനുള്ളത് അക്ഷമയോടെ കേള്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയത് ഒഐസിസി പ്രതിനിധികള്‍ക്ക് ആശ്വാസമായി. പങ്കെടുത്ത യൂറോപ്പ് പ്രതിനിധികള്‍ക്ക് ഒഐസിസി ഗ്‌ളോബല്‍ സെക്രട്ടറി നന്ദി അറിയിച്ചു.
 
Other News in this category

 
 




 
Close Window