Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
കൊറോണ പ്രതിരോധ ലോക്ഡൗണില്‍ സാന്ത്വനവുമായി കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം'
Reporter
കോവിഡ് എന്ന ആഗോള ദുരന്തത്തെ നേരിടാന്‍ ലോക ജനത മുഴുവന്‍ ലോക്ക് ഡൗണ്‍ ആയി സ്വന്തം വീടുകളില്‍ അടച്ചു പൂട്ടി കഴിയുന്ന ഈ വിഷമ സന്ധിയില്‍ മനുഷ്യ മനസ്സുകള്‍ക്ക് സാന്ത്വനമേകാന്‍ കലാഭവന്‍ ലണ്ടന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഫേസ്ബുക് ലൈവ് ഇന്ററാക്ടിവ് പ്രോഗ്രാമാണ് 'വീ ഷാല്‍ ഓവര്‍ കം' വീടുകളില്‍ നിങ്ങള്‍ തനിച്ചല്ല ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശം ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് നല്‍കാന്‍ ഈ ഫേസ്ബുക് ലൈവ് ക്യാമ്പയിനിലൂടെ സംഘാടകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രവാസി മലയാളികള്‍ക്ക് സാന്ത്വനമേകാന്‍ ലൈവ് മ്യൂസിക്, ഡാന്‍സ്, ഡാന്‍സ് വര്‍ക്ക്‌ഷോപ്‌സ്, ടോക്ക് ഷോ, മിമിക്രി, മെന്റല്‍ വെല്‍ ബീയിങ് ടോക്ക് തുടങ്ങിയ നിരവധി പരിപാടികളിലൂടെ യുക്കെക്കകത്തും പുറത്തുമുള്ള അറിയപ്പെടുന്ന നാല്‍പ്പതിലധികം കലാകാരന്മാരും ആരോഗ്യ പ്രവര്‍ത്തകരും ഈ ഫേസ്ബുക് ലൈവിലൂടെ പരിപാടികലവതരിപ്പിച്ചു കഴിഞ്ഞു. കോവിഡിന്റെ പാര്‍ശ്വ ഫലങ്ങള്‍ നേരിട്ടും അല്ലാതെയും അനുഭവിക്കുന്ന ലോകം മുഴുവനുമുള്ള മലയാളികളുടെ മാനസീക സംഘര്‍ഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് 'വീ ഷാല്‍ ഓവര്‍ കം' എന്ന ഈ പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രമുഖരായ നിരവധി കലാ പ്രവര്‍ത്തകര്‍ ഈ പരിപാടിയിലൂടെ ആളുകളുമായി ദിവസം തോറും സംവേദിച്ചു കൊണ്ടിരിക്കുന്നു.

വരും ദിവസങ്ങളില്‍ ഫേസ്ബുക് ലൈവിലൂടെ എത്തുന്ന പ്രമുഖ താരങ്ങള്‍ ഇവരൊക്കെയാണ്

ഗായത്രി ഗോവിന്ദ് :

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നര്‍ത്തകിയും ഒരു നല്ല അഭിനേത്രിയുമായ ഗായത്രി ഗോവിന്ദാണ് 'വീ ഷാല്‍ ഓവര്‍ കം' ലൈവില്‍ വ്യാഴാഴ്ച നാലുമണിക്ക് എത്തുന്നത്. വിവിധ കലാ മേഖലകളില്‍ തന്റെ വെക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ഗായത്രി ഏഷ്യാനെറ്റ് വോഡാഫോണ്‍ തകധിമി കോണ്‍ടെസ്‌റ് വിജയിയാണ്.

പ്രശസ്തമായ സൂര്യ ഫെസ്റ്റിവല്‍ വേദികളിലും നിരവധി ചാനലുകളിലും മോഹിനിയാട്ടം കുച്ചുപ്പിടി തുടങ്ങിയ നൃത്ത രൂപങ്ങള്‍ അവതരിപ്പിച്ചുവരുന്ന ഗായത്രി തിരുവനന്തപുരത്ത് 'സില്‍വര്‍ സ്ട്രീക്' എന്ന ഒരു നൃത്ത പരിശീലന കേന്ദ്രം നടത്തി വരുന്നു. ഗായത്രി ഗോവിന്ദ് ഒരു IT എന്‍ജിനീയറും എന്റര്‍പ്രണറും കൂടെയാണ്.

ആനന്ദ് നീലകണ്ഠന്‍ :

അറിയപ്പെടുന്ന ഇന്ത്യന്‍ നോവലിസ്റ്റും കോളമിസ്റ്റും തിരക്കഥാ കൃത്തും ആനന്ദ് നീലകണ്ഠന്‍ ഒരു ചാനല്‍ അവതാരകനും മോട്ടിവേഷണല്‍ സ്പീക്കറും കൂടിയാണ്. അഞ്ച് ഫിക്ഷന്‍ ബുക്കുകള്‍ ഇംഗ്ലീഷിലും ഒരെണ്ണം മലയാളത്തിലും അദ്ദേഹം രചിച്ചിട്ടുണ്ട്, രാമായണം അടിസ്ഥാനമാക്കി അദ്ദേഹം എഴുതിയ 'ASURA THE OF THE VANQUISHED ' എന്ന രചന ലോക പ്രശസ്തമാണ് . ആനന്ദ് നീലകണ്ഠന്റെ ടോക്ക് ഷോ 'വീ ഷാല്‍ ഓവര്‍ കം' വ്യാഴാഴ്ച യുകെ സമയം അഞ്ചു മണിക്ക് ഉണ്ടായിരിക്കും.

സച്ചിന്‍ കുബേ & ശ്വേതാ കുബേ :

വെള്ളിയാഴ്ച 'വീ ഷാല്‍ ഓവര്‍ കം' ലൈവില്‍ ബോളി വുഡ് ഹിറ്റുകളുടെ നമ്മുടെ മുന്നില്‍ എത്തുന്നത് മാഞ്ചസ്റ്ററില്‍ നിന്നുള്ള ബോളിവുഡ് ഗായകരായ സച്ചിന്‍ കുബേ & ശ്വേതാ കുബേയുമാണ്. സച്ചിന്‍ കുബേ യുകെയില്‍ അറിയപ്പെടുന്ന ഒരു ബോളിവുഡ് DJ യുമാണ്.

സുമി അരവിന്ദ് :

അറിയപ്പെടുന്ന മലയാള ചലച്ചിത്ര പിന്നണി ഗായികയായ സുമി അരവിന്ദാണ് ശനിയാഴ്ച്ച ലൈവില്‍ എത്തുന്നത്.നിരവധി സ്റ്റേജ് ഷോകളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും പ്രശസ്തയാണ് സുമി അരവിന്ദ്. UAE ല്‍ നിന്നുമാണ് സുമി ശനിയാഴ്ച്ച വൈകിട്ട് നാലുമണിക്ക് 'വീ ഷാല്‍ ഓവര്‍ കം' ലൈവില്‍ എത്തുന്നത്

ചൈത്ര വീണ ഗണേഷ്

ലോകം അറിയപ്പെടുന്ന ചൈത്ര വീണാ വിദ്വാനായ ചൈത്ര വീണ ഗണേഷ് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു യുകെ സമയം മൂന്ന് മണിക്ക് USA യില്‍ നിന്നും നമ്മുക്ക് വേണ്ടി ചൈത്ര വീണ യില്‍ ഗാനങ്ങള്‍ അവതരിപ്പുക്കുന്നു.ലോകം മുഴുവന്‍ ആരാധകരുള്ള തമിഴ് നാട്ടില്‍ നിന്നുള്ള ഈ കലാകാരന്‍ ഒരു ഗിന്നസ് റെക്കോര്‍ഡ് ഹോള്‍ഡര്‍ കൂടിയാണ്.

രാജേഷ് ചേര്‍ത്തല

ഞായറാഴ്ച്ച നാലുമണിക്ക് മറ്റൊരു തകര്‍പ്പന്‍ പെര്‍ഫോമന്‍സുമായി പുല്ലാങ്കുഴല്‍ വിദഗ്ദന്‍ രാജേഷ് ചേര്‍ത്തല 'വീ ഷാല്‍ ഓവര്‍ കം' ല്‍ എത്തുന്നു. രാജേഷ് ചേര്‍ത്തലയുടെ മാസ്മരിക പെര്‍ഫോമന്‍സിനായി നമ്മുക്ക് കാതോര്‍ക്കാം.

പ്രദീപ് സോമസുന്ദരം

'മേരി ആവാസ് സുനോ' എന്ന ടെലി വിഷന്‍ സംഗീത പരിപാടിയിലൂടെ മലയാളികളുടെ യശസ്സ് വാനോളം എത്തിയ മറ്റൊരു ഗായകനാണ് പ്രദീപ് സോമസുന്ദരം. അടുത്ത വ്യാഴാഴ്ച്ചയാണ്

'വീ ഷാല്‍ ഓവര്‍ കം' ലൈവില്‍ പ്രദീപ് സോമസുന്ദരം എത്തുന്നത്.

സന്ദീപ് കുമാര്‍

ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് യുകെയിലെ അറിയപ്പെടുന്ന ഗായകനായ സന്ദീപ് കുമാര്‍ മ്യൂസിക് ലൈവില്‍ എത്തുന്നു

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രമുഖരായ നിരവധി കലാ പ്രവര്‍ത്തകര്‍ നമ്മുടെ മനസ്സുകള്‍ക്ക് സാന്ത്വനവുമായി തുടര്‍ന്നും'വീ ഷാല്‍ ഓവര്‍ കം' എന്ന പരിപാടിയിലൂടെ നമ്മുടെ മുന്നില്‍ എത്തുന്നതാണ് . കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്‌സണ്‍ ജോര്‍ജ് , സംഘാടകരായ ദേവ ലാല്‍ സഹദേവന്‍, ഹരീഷ് പാലാ തുടങ്ങിയവരാണ് ഈ സംരംഭത്തിന്റെ പിന്നണിയില്‍.
 
Other News in this category

 
 




 
Close Window