Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
മതം
  Add your Comment comment
പ്രത്യേക ലോക് ഡൗണ്‍ ഓണ്‍ലൈന്‍ ധ്യാനം മെയ് 4 മുതല്‍ 6 വരെ
ബാബു ജോസഫ്
സുവിശേഷ വേലയില്‍ ദൈവ കരുണയുടെ ജീവിക്കുന്ന പ്രതിരൂപമായിക്കൊണ്ട്, മിഷിനറി ജീവിതത്തിന്റെ വെളിച്ചത്തില്‍ യഥാര്‍ത്ഥ സുവിശേഷവേലയുടെ മഹത്വം പ്രഘോഷിച്ചുകൊണ്ട്, പ്രമുഖ മിഷിനറിയും എം എസ് എഫ് എസ് കോണ്‍ഗ്രിഗേഷന്‍ ഷില്ലോങ് ഹോളി റെഡീമര്‍ റിന്യൂവല്‍ സെന്റര്‍ അസിസ്റ്റന്റ് സുപ്പീരിയറുമായ റവ.ഫാതോമസ് പോള്‍ നയിക്കുന്ന മൂന്ന് ദിവസത്തെ പ്രത്യേക ധ്യാനം ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കുന്നു .

കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ വീരോചിതവും ത്യാഗോജ്വലവുമായ ജീവിതങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്തങ്ങളായ പ്രതിബന്ധങ്ങളെ സ്‌നേഹവും അതിലേറെ സഹനവും ആയുധമാക്കി അതിജീവിച്ചുകൊണ്ട് സുവിശേഷപ്രവര്‍ത്തനം നടത്തുന്ന മിഷിനറികളുടെ ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള ഈ ധ്യാന ക്ലാസ്സുകളില്‍ ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ ആയിരുന്നുകൊണ്ട് 'സൂം ' ഓണ്‍ലൈന്‍ മോഡ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആര്‍ക്കും പങ്കെടുക്കാം. ഇംഗ്ലീഷിലുള്ള ഈ ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍

www.afcmuk.org എന്ന ലിങ്കില്‍ നിര്‍ബന്ധമായും രെജിസ്റ്റര്‍ ചെയ്യേണ്ടതാണ് .

രെജിസ്‌ട്രേഷന്‍ സൗജന്യമാണ് .

മെയ് 4, 5,6 തിങ്കള്‍ , ചൊവ്വ , ബുധന്‍ ദിവസങ്ങളില്‍ യുകെ സമയം രാവിലെ 5 മുതല്‍ 7.30 വരെയാണ് ശുശ്രൂഷ.

ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ ദൈവിക പദ്ധതിയോട് ചേര്‍ന്നുനിന്നുകൊണ്ട് അഭിമുഖീകരിക്കുവാനും , ദൈവഹിതത്തിന് നമ്മെത്തന്നെ വിട്ടുകൊടുത്തുകൊണ്ട് അവരവര്‍ ആയിരിക്കുന്ന മേഖലകളില്‍ സ്വയം മിഷനറിയായി തീര്‍ന്നുകൊണ്ട് നവസുവിശേഷവത്ക്കരണത്തിന്റെ ഭാഗമാവുകയെന്ന ലക്ഷ്യത്തോടെ , ലോകപ്രശസ്ത വചന ശുശ്രൂഷകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ , ഫാ. സോജി ഓലിക്കല്‍ എന്നിവര്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ പ്രത്യേക ധ്യാനശുശ്രൂഷയിലേക്ക് യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക്

സാജു വര്‍ഗീസ്- 07809 827074
 
Other News in this category

 
 




 
Close Window