Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
വയലിനില്‍ വിസ്മയം തീര്‍ക്കാന്‍ ഫെബിയ ജിസ്‌മോനും അലീന റോജനും യുക്മ ലൈവ് ഷോ 'LET'S BREAK IT TOGETHER' ല്‍
കുര്യന്‍ ജോര്‍ജ്ജ്
യുക്മ സാംസ്‌കാരിക വേദി ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ നാളെ (ചൊവ്വാഴ്ച) 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) പ്രേക്ഷകരെ ആനന്ദിപ്പിക്കുവാന്‍ സ്‌കോട്‌ ലന്‍ഡിലെ സ്റ്റെര്‍ലിങ്ങില്‍ നിന്നുള്ള ഫെബിയ ജിസ്‌മോനും അലീന റോജനും ആന്‍ഡ്രു റോജനും ഒത്ത് ചേരുന്നു. കോവിഡ് മഹാമാരിയെ നേരിടുവാന്‍ ആരോഗ്യ മേഖലയിലും മറ്റ് മുന്‍നിര പ്രവര്‍ത്തനങ്ങളിലും സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിക്കുവാന്‍ വേണ്ടി തുടങ്ങിയ ഫേസ് ബുക്ക് ലൈവ് ഷോ ഇതിനോടകം ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്നു....

യുക്മാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ന്റെ നാലാം ദിനമായ നാളെ വയലിനിലും കീ ബോര്‍ഡിലും തന്റെ കഴിവ് പ്രദര്‍ശിപ്പിക്കുവാന്‍ എത്തുന്ന ഫെബിയ ജിസ്‌മോന്‍ നല്ലൊരു ഗായിക കൂടിയാണ്. സ്റ്റെര്‍ലിങ് ഔവ്വര്‍ ലേഡി പ്രൈമറി സ്‌കൂളിലെ ഇയര്‍ 5 വിദ്യാര്‍ത്ഥിനിയായ ഫെബിയ യുക്മ കലാമേളകളിലും ബൈബിള്‍ കലോത്സവ വേദികളിലും ഒരു സ്ഥിര സാന്നിദ്ധ്യമാണ്. യുക്മ കലാമേളകളില്‍ നിരവധി തവണ വിജയിയും 2018 - ലെ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേളയില്‍ സബ്ബ് ജൂണിയര്‍ വിഭാഗം ചാമ്പ്യനുമായ ഫെബിയ, യുക്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന യുക്മ മാഗ്‌നാവിഷന്‍ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ജൂണിയറിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി നില്‍ക്കുന്ന ഒരു മത്സരാര്‍ത്ഥി കൂടിയാണ്. സംഗീതം, വയലിന്‍, കീ ബോര്‍ഡ് എന്നിവയില്‍ പരിശീലനം തുടരുന്ന ഫെബിയ പഠനത്തോടൊപ്പം സംഗീതത്തിലും ഉയരങ്ങള്‍ കീഴടക്കുവാനുള്ള ദൃഡനിശ്ചയത്തിലാണ്.

സ്റ്റെര്‍ലിങ്ങ് സെന്റ്. മോഡന്‍സ് ഹൈസ്‌കൂളിലെ ഇയര്‍ 11 വിദ്യാര്‍ത്ഥിനിയായ അലീന റോജന്‍ നല്ലൊരു വയലിനിസ്റ്റാണ്. അലീന ഗ്രേറ്റ് ബ്രിട്ടന്‍ ബൈബിള്‍ കലോത്സവ വേദികള്‍ ഉള്‍പ്പടെ നിരവധി വേദികളില്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വയലിനില്‍ പരിശീലനം തുടരുന്ന ഈ 16 കാരി കൂടുതല്‍ ഉയരങ്ങളില്‍ എത്താനുള്ള പരിശ്രമത്തിലാണ്.

അലീനയുടെ ഇളയ സഹോദരനായ ആന്‍ഡ്രു റോജന്‍ ഡ്രംസിലും കീ ബോര്‍ഡിലും തന്റെ മികവ് തെളിയിച്ചിട്ടുള്ള ഒരു മിടുക്കനാണ്. പ്രസിദ്ധമായ നാഷണല്‍ യൂത്ത് ഓര്‍ക്കസ്ട്ര ഓഫ് സ്‌കോട്‌ലന്‍ഡിലെ (NYOS) ഡ്രമ്മര്‍ ആയ ആന്‍ഡ്രു സ്റ്റെര്‍ലിങ്ങ് സെന്റ്. മോഡന്‍സ് ഹൈസ്‌കൂളിലെ ഇയര്‍ 7 വിദ്യാര്‍ത്ഥിയാണ്. പഠനത്തോടൊപ്പം ഡ്രംസിലും കീ ബോര്‍ഡിലും കഠിന പരിശീലനം നടത്തി വരികയാണ് ഈ 12 വയസ്സ്‌കാരന്‍.

യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ലൂടെ ജൂണ്‍ 9 ചൊവ്വ വൈകുന്നേരം 5 മണിക്ക് നിങ്ങളുടെ മുന്നിലേക്ക് എത്തുന്ന ഈ കൌമാര പ്രതിഭകളുടെ കലാപ്രകടനം ആസ്വദിക്കുവാന്‍ ലോകം മുഴുവനുമുള്ള മലയാളി സംഗീതാസ്വാദകരേയും യുക്മ സാംസ്‌കാരിക വേദി നിറഞ്ഞ സ്‌നേഹത്തോടെ സ്വാഗതം ചെയ്യുകയാണ്.

കോവിഡ് രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ എന്‍എച്ച് എസ് ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

പരിപാടി കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Please visit our page https://www.facebook.com/uukma.org/ to watch the live performances

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം ഇരുപത് മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
 
Other News in this category

 
 




 
Close Window