Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
ചിത്രകാരന്‍ എം എഫ് ഹുസൈനെ സ്മരിച്ചുകൊണ്ട് ജ്വാല ഇ മാഗസിന്‍ സെപ്തംബര്‍ ലക്കം പ്രസിദ്ധീകരിച്ചു
സജീഷ് ടോം
യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മലയാള സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ മാഗസിന്റെ സെപ്റ്റംബര്‍ ലക്കം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ കൊറോണയെന്ന മഹാമാരിയുടെ തുടക്കത്തില്‍ പ്രവാസികള്‍ നേരിട്ട സാമൂഹ്യവും മാനസികവുമായ ഒറ്റപ്പെടുത്തലിനെ ശക്തമായി എതിര്‍ത്ത് കൊണ്ട് പ്രവാസികള്‍ രാഷ്ട്രപുരോഗതിക്കും കുടുംബത്തിനും നല്‍കുന്ന വലിയ സംഭാവനകളെ അക്കമിട്ട് പറഞ്ഞിരിക്കുന്നു എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട്.
'ആവശ്യ സമയങ്ങളില്‍ നാടിനെയും നാട്ടുകാരെയും സഹായിച്ച ഒരു ചരിത്രമാണ് പ്രവാസികള്‍ക്കുള്ളത്. കേരളത്തില്‍ വെള്ളപ്പൊക്കം വന്നപ്പോള്‍ സഹായ ഹസ്തമായി നാനാ രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ മുമ്പിലുണ്ടായിരുന്നു. ആവശ്യ ഘട്ടങ്ങളില്‍ കുടുംബത്തിന് അത്താണി ആയിരിക്കുന്നതും പ്രവാസികളായിരിക്കും. പ്രളയ കാലത്ത് ഭവനങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധകള്‍ക്ക് പ്രവാസികളുടെ സംഭാവനകള്‍ നിസ്തര്‍ക്കമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ആതുരസേവനങ്ങള്‍ക്കും അവര്‍ എക്കാലവും മുന്നില്‍ തന്നെയുണ്ടായിരുന്നു. പ്രിയപ്പെട്ടവര്‍ക്കും ബന്ധുജനങ്ങള്‍ക്കും പണം അയക്കുന്നതുമൂലം അവര്‍ സമ്പാദിച്ച വിദേശപ്പണം നാടിനും ഉപകാരപ്പെടുന്നു' എഡിറ്റോറിയല്‍ തുടരുന്നു.

മുത്തശ്ശി എന്ന ബ്രഹദ് നോവലിലൂടെ മലയാള സാഹിത്യത്തില്‍ ചിരപ്രതിഷ്ട നേടിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായ ചെറുകാടിന്റെ ജീവിതത്തെ അടുത്തറിയാന്‍ അഫ്‌സല്‍ ബഷീര്‍ എഴുതിയ 'മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ചെറുകാട് ' എന്ന ലേഖനത്തിലൂടെ വായനക്കാര്‍ക്ക് കഴിയും.

വയനാട്, കണ്ണൂര്‍ ജില്ലകളിലായി താമസിക്കുന്ന ആദിവാസി ജന വിഭാഗമായ കുറിച്യരുടെ ചരിത്രത്തെയും ഭാഷയെയും പഠന വിധേയമാക്കിക്കൊണ്ട് അജയ് വാളാട് എഴുതിയ ലേഖനമാണ് 'കുറിച്യരും ചരിത്രവും'.

സോഷ്യല്‍ മീഡിയകളില്‍ ചെറു കുറിപ്പുകളിലൂടെ വളരെയേറെ കാര്യങ്ങള്‍ വായനക്കാര്‍ക്ക് പകര്‍ന്ന് കൊടുക്കുന്ന ആര്‍ ഗോപാലകൃഷ്ണന്‍ മലയാള ചലച്ചിത്ര രംഗത്ത് വിവിധ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയ പി എന്‍ മേനോനെ കുറിച്ച് എഴുതിയ കുറിപ്പ് വായനക്കാര്‍ക്ക് ആരാണ് പി എന്‍ മേനോന്‍ എന്ന് മനസിലാക്കി കൊടുക്കും.

ലോക പ്രസിദ്ധ ഇന്ത്യന്‍ ടൂറിസ്റ്റു കേന്ദ്രമായ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയെയും വിവേകാനന്ദ സ്മാരകത്തെയും കുറിച്ച് ബിജി ജോര്‍ജ്ജ് എഴുതിയ ലേഖനമാണ് 'കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന് 50 വയസ്സ് '.

ഈ ലക്കത്തില്‍ സുമോദ് പരുമല എഴുതിയ 'ദൈവത്തിന്റെ ചൂണ്ട', കമറുദ്ദീന്‍ ആമയം എഴുതിയ 'പറ്റ്', വി ടി ജയദേവന്‍ രചിച്ച 'പ്രണയബോംബ്', അനു മനോജ് എഴുതിയ 'അഴിക്കുള്ളിലെ പെണ്ണുടല്‍' എന്നീ കവിതകളും കെ ഹരിദാസിന്റെ 'പെയ്‌തൊഴിയാതെ' , മീനാക്ഷി ഭൂതക്കുളത്തിന്റെ 'ലോട്ടറി' എന്നീ കഥകളും അടങ്ങിയിരിക്കുന്നു.

ജ്വാല ഇ മാഗസിന്റെ സെപ്റ്റംബര്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക:
 
Other News in this category

 
 




 
Close Window