Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
അസോസിയേഷന്‍
  Add your Comment comment
നവംബര്‍ ഒന്നിന് യുക്മ കേരളപിറവി ദിനാഘോഷം; നൃത്ത-സംഗീത പരിപാടി: മഹാകവി അക്കിത്തത്തിന് സ്മരണാഞ്ജലി - കാവ്യകേളി
കുര്യന്‍ ജോര്‍ജ്
നവംബര്‍ ഒന്നിന് കേരള സംസ്ഥാനം 64 ന്റെ നിറവിലേക്ക് കടക്കുമ്പോള്‍ യുക്മ കേരളപിറവി സമുചിതമായി ആഘോഷിക്കുവാന്‍ ഒരുങ്ങുകയാണ്. ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഉചിതമായ സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുവാനുള്ള അവസരം കൂടിയാണ് യുക്മ ഈ പ്രോഗ്രാമിലൂടെ ഒരുക്കുന്നത്.

യുക്മ ഫേസ്ബുക്ക് പേജില്‍ നവംബര്‍ ഒന്നിന് ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ ലൈവായി നടക്കുന്ന ആഘോഷങ്ങള്‍ക്ക് കലാ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ആശംസകളുമായ് ഒത്ത് ചേരും. കാവ്യകേളിയും വൈവിധ്യമാര്‍ന്ന നൃത്ത-സംഗീത പരിപാടികളുമായി നിരവധി പ്രശസ്ത കലാകാരന്‍മാര്‍ പങ്ക് ചേരുമ്പോള്‍ ഏറെ ആസ്വാദ്യകരമായ ഒരു ദൃശ്യ-ശ്രാവ്യ വിരുന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്.

പ്രതിഭാശാലികളായ ശ്രീകാന്ത് താമരശ്ശേരി, സീമാ രാജീവ്, ജീനാ നായര്‍ തൊടുപുഴ, അനില്‍ കുമാര്‍ കെ പി, അയ്യപ്പശങ്കര്‍ വി എന്നിവരാണ് കാവ്യകേളിയില്‍ അണി നിരക്കുന്നത്. ശ്രീകാന്ത് നമ്പൂതിരിയാണ് കാവ്യകേളിയ്ക്ക് നേതൃത്വം നല്‍കുന്നത്.

ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍, യുക്മ കേരളപിറവി ദിനാഘോഷം മലയാളികളുടെ ഒരു മഹാ ആഘോഷമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.

യു കെയിലെ അറിയപ്പെടുന്ന നര്‍ത്തകിയും കലാ സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യവുമായ ദീപ നായരാണ് ലൈവ് പ്രോഗ്രാം ഹോസ്റ്റ് ചെയ്യുന്നത്. ലൈവിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ യു കെയിലെ പ്രശസ്തമായ റെക്‌സ് ബാന്‍ഡിലെ റെക്‌സ് ജോസ് ആണ് ഒരുക്കുന്നത്. ഏവരേയും യുക്മ കേരളപിറവി ആഘോഷങ്ങളിലേക്ക് യുക്മ ദേശീയ സമിതി സ്വാഗതം ചെയ്തു.
 
Other News in this category

 
 




 
Close Window