Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ആരോഗ്യം
  Add your Comment comment
സ്ത്രീകള്‍ 35 വയസ്സു കഴിയുമ്പോള്‍ ആരോഗ്യം നഷ്ടപ്പെടുന്നതു തിരിച്ചറിയാന്‍ അഞ്ചു ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം
Reporter
കുടവയര്‍, അനാരോഗ്യത്തിന്റെ അടയാളമാണ്. പൊക്കിളിനു ചുറ്റും ടേപ്പു കൊണ്ട് അളന്നുനോക്കൂ. പുരുഷന്മാരില്‍ 102 സെന്റിമീറ്ററി ല്‍ കൂടുതലും സ്ത്രീകളില്‍ 88 സെന്റിമീറ്ററില്‍ കൂടുതലുമാണെങ്കില്‍ ലക്ഷണം അത്ര നന്നല്ല. വയറിനു ചുറ്റും കൊഴുപ്പടിയുന്നത് ചില ഹോര്‍മോണുകളുടെ ഉല്‍പാദനം കൂട്ടും. ഈ ഹോര്‍മോണുകള്‍ രക്തക്കുഴലില്‍ നീര്‍വീക്കത്തിനു കാരണമാകും. മെറ്റബോളിക് സിന്‍ഡ്രം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഹോര്‍മോണ്‍ സംബന്ധമായ രോഗങ്ങള്‍ തുടങ്ങി നടുവേദന, വിഷാദം എന്നിവയ്ക്കു വരെ കാരണമാകാം. വയര്‍ മാത്രമായി കുറയ്ക്കാന്‍ മാജിക്കൊന്നുമില്ല. ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കുക, കുടവയറും ആ കൂടെ കുറയും.

അമിതവണ്ണവും പ്രശ്‌നമാണ്. 30 ദിവസത്തിനുള്ളില്‍ മൂന്നു കിലോയില്‍ കൂടുന്നത് നല്ല സൂചനയല്ല. ബോഡി മാസ് ഇന്‍ഡക്‌സ് വര്‍ധിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ അസുഖലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ കുറയ്ക്കുകയും പതിവായി 30-40 മിനിറ്റ് വ്യായാമം ചെയ്യുകയും ചെയ്താല്‍ അമിതവണ്ണം കുറയ്ക്കാം. ഭക്ഷണം കുറച്ചിട്ടും വണ്ണം കുറയാതെ വന്നാല്‍ തൈറോയ്ഡ് പോലുള്ള എന്തെങ്കിലും രോഗമുണ്ടോ എന്നു പരിശോധിക്കണം. പെട്ടെന്നു വണ്ണം കുറയുന്നതും അപകടസൂചനയാണ്.

ഇന്നലെ ഇട്ട ബ്ലൗസ് ഇന്ന് ഇടാന്‍ പറ്റുന്നില്ല എന്നു ചിലര്‍ പറയുന്നതു കേട്ടിട്ടുണ്ട്. പക്ഷേ, ശരീരഭാരം കൂടിയിട്ടുണ്ടാകില്ല. ഈ നീര്‍വീക്കത്തിന്റെ ഒരു പ്രധാനകാരണം ശരീരത്തിലെ വാട്ടര്‍-ഇലക്ട്രോലൈറ്റ് സന്തുലനം നഷ്ടമാകുന്നതാണ്. കരള്‍, വൃക്ക പോലെ ആന്തരാവയവങ്ങളുടെ രോഗം മൂലവും ശരീരത്തില്‍ നീരുകെട്ടാം. അന്തസ്രാവി ഗ്രന്ഥികളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചാലും ഇതേ പ്രശ്‌നം വരാം. ഉടന്‍ ചികിത്സ തേടണം.
കൂര്‍ക്കംവലി സ്ലീപ് അപ്നിയ എന്ന ഉറക്കപ്രശ്‌നത്തിന്റെ സൂചനയാണ്. ഇത് ഓക്‌സിജന്‍ ലഭിക്കുന്നതിലും ശ്വാസഗതി നിയന്ത്രിക്കുന്നതിലും വരുന്ന ഗുരുതരമായ വ്യത്യാസം സൂചിപ്പിക്കുന്നു. സാധാരണഗതിയില്‍ വണ്ണം കൂടിയവരിലാണ് കൂര്‍ക്കംവലി കണ്ടുവരുന്നത്. തൊണ്ടയി ൈപേശികളുടെ ബലഹീനത മൂലവും കൂര്‍ക്കംവലി വരാം. പെട്ടെന്നുള്ള മരണത്തിനു വരെ കാരണമാകുന്ന ഒന്നായതിനാല്‍ കൂര്‍ക്കംവലി നിസ്സാരമാക്കരുത്. തുടക്കത്തിേല തന്നെ ഒരു ഡോക്ടറെ കണ്ട് കാരണം കണ്ടെത്തി പരിഹരിക്കണം.
ഹൃദ്രോഗത്തിന്റെയും ശ്വാസകോശ രോഗങ്ങളുടെയും ആദ്യ ലക്ഷണങ്ങളിലൊന്നാണ് കിതപ്പ്. രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്നതും കിതപ്പിനും ക്ഷീണത്തിനും കാരണമാകാം. നേരത്തെ ചെയ്തുകൊണ്ടിരുന്ന ജോലി ചെയ്യാന്‍ വല്ലാത്ത പ്രയാസം വരുന്നെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധന നടത്തണം. ഹോര്‍മോണുകളുടെ ഉല്‍പാദനത്തില്‍ ക്രമക്കേട് വന്നാലും ഒന്നിനും ഉന്മേഷവും ഉത്സാഹവും ഇല്ലാതെ വരാം. ക്ഷീണം തന്നെ രോഗമാകുന്ന അവസ്ഥയുമുണ്ട്. ക്രോണിക് ഫറ്റീഗ് സിന്‍ഡ്രം. ക്ഷീണം നീണ്ടുനിന്നാലോ ദൈനംദിന പ്രവര്‍ത്തികള്‍ക്കു പറ്റാതെ വന്നാലോ മടിക്കാതെ ഡോക്ടറെ കണ്ടോളൂ.
 
Other News in this category

 
 




 
Close Window