Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ആരോഗ്യം
  Add your Comment comment
മുടി കൊഴിച്ചില്‍ നില്‍ക്കണം: മുടി വളരുകയും വേണം: കരുതലോടെ പരിപാലിച്ചാല്‍ രണ്ടും സാധ്യമാണ്
Reporter
വൈറ്റമിന്‍ ബി-12, ബയോട്ടിന്‍, മാംസ്യം, അയണ്‍ എന്നിവയാല്‍ സമ്പന്നമാണ് മുട്ട. ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കാം. കടല, പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രോട്ടീന്റെ സ്രോതസ്സുകളാണ്.

മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും പ്രധാനമാണ് കെരാറ്റിന്‍. മുടിക്ക് വേണ്ടുന്ന ഒരു ജീവകമാണ് ബയോട്ടിന്‍. വെള്ളത്തില്‍ ലയിക്കുന്ന ഒരു ബി വൈറ്റമിനാണിത്. കൂണ്‍, അവക്കാഡോ, മുട്ട, സോയാബീന്‍, നട്‌സ്, സാല്‍മണ്‍ എന്നിവയില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറഞ്ഞാല്‍ മുടി കൊഴിയാനുള്ള സാധ്യതയുണ്ട്. ഇരുമ്പ് ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടണമെങ്കില്‍ വൈറ്റമിന്‍ സി ആവശ്യമാണ്. ചെറുനാരങ്ങാ, മൂസംബി, ഓറഞ്ച്, നെല്ലിക്ക, ബ്രൊക്കോളി, കിവി, മുന്തിരി എന്നിവയില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്.വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി കൂട്ടി കൊളാജന്റെ ഉല്‍പാദനത്തിന് സഹായിക്കുന്നു. കൊളാജന്‍, ആരോഗ്യമുള്ള മുടി, ചര്‍മം, നഖങ്ങള്‍ എന്നിവയ്ക്ക് അത്യാവശ്യമാണ്.

കാരറ്റ്, ചീര, ഇലക്കറികള്‍ എന്നിവയില്‍ വൈറ്റമിന്‍ എ ധാരാളമായിട്ടുണ്ട്. വൈറ്റമിന്‍ എ തലയോട്ടിയില്‍ സേബം ഉല്‍പാദിപ്പിക്കുന്നു. ഇരുമ്പ്, കാത്സ്യം, നാരുകള്‍ തുടങ്ങിയവയുടെ കലവറയാണ് റാഗി. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

മുടിയെ കരുത്തുറ്റതാക്കുന്നെങ്കില്‍ ബദാമിന്റെ പങ്ക് വളരെ വലുതാണ്. ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമാണിത്.

തൈറോയ്ഡ് ഗ്രന്ഥിയുടെ തകറാറ് മുടി കൊഴിച്ചിലിന് കാരണമാകും. അയഡിന്‍ അടങ്ങിയ കടല്‍ വിഭവങ്ങള്‍ (മത്തി, അയല, ചൂര) ഭക്ഷണത്തിന്റെ ഭാഗമാക്കു ക. ദിവസേന രണ്ട് ലീറ്ററില്‍ കുറയാതെ വെള്ളം കുടിക്കുക. കൃത്യമായ വ്യായാമം ശരീരത്തില്‍ രക്തയോട്ടം ത്വരിതപ്പെടുത്തി മുടി വളര്‍ച്ചയെ സഹായിക്കും.
 
Other News in this category

 
 




 
Close Window