Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th May 2024
 
 
ആരോഗ്യം
  Add your Comment comment
കടയില്‍ നിന്നു വാങ്ങുന്ന മധുരപലഹാരം ധാരാളം കഴിക്കാറുണ്ടോ? ചെറുകുടലുകള്‍ നശിക്കുന്ന കാര്യം തിരിച്ചറിയുക
Reporter
മധുര പലഹാരങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ചെറുകുടലിലെ സ്വാഭാവിക ബാക്റ്റീരിയകളെ നശിപ്പിക്കുമെന്നും അത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പുതിയ ഗവേഷണങ്ങള്‍. സാക്കറിന്‍, സുക്രലോസ്, അസ്പാര്‍ടൈം തുടങ്ങിയ പ്രധാന കൃത്രിമ മധുരകാരികള്‍ ചെറുകുടലിലെ ഇ. കോളി, ഇ. ഫെക്കാലിസ് എന്നീ ബാക്റ്റീരിയകളിലുണ്ടാക്കുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെ വിശദീകരിക്കുന്ന ഈ പഠനം ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് മോളിക്യൂലാര്‍ സയന്‍സസിലാണ് പ്രസിദ്ധീകരിച്ചത്. ശീതളപാനീയങ്ങള്‍, കാന്‍ഡി, മിഠായി, മരുന്നുകള്‍ എന്നിവയ്ക്ക് മധുരം നല്‍കാന്‍ ഉപയോഗിക്കുന്ന സാക്കറിന് സൂക്രോസിനെ അപേക്ഷിച്ച് നാനൂറ് മടങ്ങ് വരെ കൂടുതല്‍ മധുരം നല്‍കാനുള്ള ശേഷിയുണ്ട്.

കൃത്രിമ മധുരം ചെറുകുടലിലെ ബാക്റ്റീരിയകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ സംബന്ധിച്ച് മുമ്പും പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അവയ്ക്ക് ഈ ബാക്റ്റീരിയകളെ രോഗകാരികളാക്കി മാറ്റാനുള്ള ശേഷിയുമുണ്ടെന്നാണ് ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. രോഗകാരികളായി മാറുന്ന ഈ ബാക്റ്റീരിയകള്‍ക്ക് കുടലിന്റെ ഭിത്തിയിലെ എപ്പിത്തീലിയല്‍ കോശങ്ങളായ കാക്കോ-2 കോശങ്ങളെ നശിപ്പിക്കാന്‍ കഴിയും.

'കൃത്രിമ മധുരം കഴിക്കുന്നത് സംബന്ധിച്ച ആശങ്ക വര്‍ദ്ധിക്കുകയാണ്. ചെറുകുടലിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ബാക്റ്റീരിയകളെ ഇവ ബാധിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു'. എ ആര്‍ യുവിലെ ബയോമെഡിക്കല്‍ സയന്‍സസ് വിഭാഗത്തിലെ ഹാവോവി ചിച്ഗര്‍ പറയുന്നു. 'ഈ ബാക്റ്റീരിയകളിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മുടെ കുടലിനെ ദോഷകരമായി ബാധിക്കാന്‍ ഇടയാക്കുന്നു. അത് അണുബാധ, സെപ്‌സിസ്, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നിവയ്ക്ക് കാരണമായേക്കാം'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടല്‍ഭിത്തി ഭേദിച്ച് പുറത്തുകടക്കുന്ന ബാക്റ്റീരിയകള്‍ രക്തത്തിലേക്ക് പ്രവേശിക്കുകയും ലിംഫ് നോഡുകള്‍, കരള്‍, പ്ലീഹ എന്നിവിടങ്ങളില്‍ ഒന്നിച്ചുകൂടുകയും അത് സെപ്റ്റിസീമിയ ഉള്‍പ്പെടെയുള്ള ഗുരുതരമായ നിരവധി അണുബാധകള്‍ക്ക് കാരണമാവുകയും ചെയ്യും.

സോഫ്റ്റ് ഡ്രിങ്കുകളിലും മറ്റും അടങ്ങിയിട്ടുള്ള കൃത്രിമ മധുരം ഇ. കോളി, ഇ. ഫേക്കലിസ് എന്നീ ബാക്റ്റീരിയകളെ കാക്കോ-2 കോശങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നതായി ഈ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ബയോഫിലിമുകളുടെ രൂപീകരണവും വര്‍ദ്ധിക്കുന്നു.

ബയോഫിലിമുകളില്‍ വളരുന്ന ബാക്റ്റീരിയകള്‍ക്ക് ആന്റി മൈക്രോബിയല്‍ ചികിത്സയോടുള്ള പ്രതികരണം കുറവായിരിക്കും. അതിനാല്‍ അവ വിഷവസ്തുക്കളെയും രോഗകാരികളായ മറ്റു ഘടകങ്ങളെയും പുറന്തള്ളുന്നു. ഈ തന്മാത്രകള്‍ക്ക് മനുഷ്യശരീരത്തില്‍ രോഗമുണ്ടാക്കാന്‍ കഴിയും.
മുകളില്‍ പറഞ്ഞ മൂന്ന് കൃത്രിമ മധുരങ്ങളുടെയും പ്രവര്‍ത്തനഫലമായി ഈ ബാക്റ്റീരിയകള്‍ കുടല്‍ഭിത്തിയില്‍ കാണപ്പെടുന്ന കാക്കോ-2 കോശങ്ങളെ ആക്രമിക്കുമെങ്കിലും ഇ. കോളി ബാക്റ്റീരിയയെ രോഗകാരിയാക്കി മാറ്റുന്നതില്‍ സാക്കറിന് നിര്‍ണായകമായ പങ്കില്ല എന്നതാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
 
Other News in this category

 
 




 
Close Window